ഡിസംബര്‍ 30 വരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ തീരുമാനം അനുസരിച്ച് 5000 രൂപയില്‍ കൂടുതലുള്ള പിന്‍വലിച്ച 500, 1000 രൂപ നോട്ടുകള്‍ ഇനി ഒരിക്കല്‍ മാത്രമേ അക്കൗണ്ടിലിടാനാകൂ.
മൊബൈല്‍ ടവറുകളില്‍നിന്നുള്ള റേഡിയേഷന് നിലവാരം അറിയാന്‍ സഹായിക്കുന്ന പോര്‍ട്ടല്‍ ഒരു മാസത്തിനകം ആരംഭിക്കുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ സഹമന്ത്രി മനോജ് സിന്‍ഹ. ‘തരംഗ്’ എന്ന് പേരിട്ടിരിക്കുന്ന പോര്‍ട്ടലില്‍ രാജ്യത്തെ മുഴുവന്‍ മൊബൈല്‍ ടവറുകളുടെയും ട്രാന്‍സ്മിറ്ററുകളുടെയും വിവരങ്ങളുണ്ടാകും.
രാജ്യത്തുടനീളം നടത്തിയ റെയ്ഡുകളില് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത് 2,900 കോടി രൂപ. ഇതില്‍ 76 കോടി രൂപ പുതിയ 2000 രൂപയുടെ നോട്ടുകളാണ്. നോട്ട് പിന്‍വലിക്കല്‍ തീരുമാനം നിലവില്‍ വന്നതിന് ശേഷം 586 റെയ്ഡുകളാണ് രാജ്യത്താകമാനം ആദായ നികുതി വകുപ്പ് നടത്തിയത്.
15 വര്‍ഷത്തിനിടെ നടന്ന ഏറ്റവും മോശപ്പെട്ട പാര്‍ലമെന്റ് സമ്മേളനമായാണ് ഇത്തവണത്തെ ശൈത്യകാല സമ്മേളനം വിലയിരുത്തപ്പെടുന്നത്. നോട്ട് അസാധുവാക്കലിലും വിവിധ അഴിമതി ആരോപണങ്ങളിലും സഭയുടെ പ്രവര്‍ത്തി ദിനങ്ങള്‍ പ്രക്ഷുബ്ധമായപ്പോള്‍ പാസായത് രണ്ട് ബില്ലുകള്‍ മാത്രം.
ബലാത്സംഗക്കേസ് പ്രതികളില്‍ 2015ല്‍ ശിക്ഷിക്കപ്പെട്ടത് 21.7 ശതമാനം പേര് മാത്രം. ബലാത്സംഗത്തിന്റെ തലസ്ഥാനമെന്ന ദുഷ്പേരുള്ള ഡല്‍ഹിയില്‍ 35 ശതമാനം പേരേ ശിക്ഷിക്കപ്പെട്ടുള്ളൂ. നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കാണിത്. അരുണാചല്‍പ്രദേശില്‍ ആരും ശിക്ഷിക്കപ്പെട്ടില്ല.
റെയില്‍വെ നിരക്ക് വര്‍ധന തീരുമാനിക്കുന്നതിന് സ്വതന്ത്ര ഏജന്‍സിയെ ചുമതലപ്പെടുത്തിയേക്കും. ഇതുസംബന്ധിച്ച ശുപാര്‍ശ റെയില്‍വേ മന്ത്രാലയം മന്ത്രിസഭയുടെ അംഗീകാരത്തിനായി ഉടനെ സമര്‍പ്പിക്കും. അടുത്തയാഴ്ചയോടെ തീരുമാനം വന്നേക്കും.
ഇന്ധനമടിക്കുമ്പോള്‍ പണം നല്‍കുന്നത് എളുപ്പമാക്കാന്‍ ആധാര്‍ അധിഷ്ഠിത പണം കൈമാറ്റ സംവിധാനം ഉടന്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇന്ധനമടിക്കാന്‍ വണ്ടിയുമായി പമ്പില്‍ ചെല്ലുമ്പോള്‍ പണമോ കാര്‍ഡോ മൊബൈല്‍ ഫോണോ കൈയ്യില്‍ കരുതണമെന്നില്ല ആധാര്‍ നമ്പര്‍ ഓര്‍ത്തിരുന്നാല്‍ മാത്രം മതി.
ഭരണഘടന അനുവദിച്ചു നല്കിയ ചില പ്രത്യേക അധികാരങ്ങള്‍ ഉണ്ടെങ്കിലും ഇന്ത്യയിലെ ഒരു ഫെഡറല്‍ സംസ്ഥാനം എന്നതിനപ്പുറമുള്ള പരമാധികാരം കശ്മീരിനില്ലെന്ന് സുപ്രീംകോടതി.
ശമ്പള പരിധി 15,000ത്തില്‍ നിന്ന് 21,000 ആക്കി ഉയര്‍ത്തിയ ഇ.എസ്.ഐ കോര്പ്പറേഷന് തീരുമാനമാണ് നടപ്പാക്കുന്നത്. കേന്ദ്ര തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയയുടെ അധ്യക്ഷതയില്‍ നടന്ന ഇ.എസ്.ഐ കോര്പ്പറേഷന് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.
കള്ളപ്പണം സൂക്ഷിക്കുന്നവര്‍ക്ക് 50 ശതമാനം പിഴ നല്കി നിയമവിധേയമാക്കുന്നതിനുള്ള പദ്ധതിയാണിത്. ഇന്ന് മുതലാണ് പുതയ പദ്ധതി ആരംഭിക്കുന്നത്. പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31 വരെയാണ്.