പാസ്പോര്‍ട്ട് കിട്ടാന്‍ ഇനി പൊലീസ് വെരിഫിക്കേഷനു പുറമെ എക്സൈസ് അനുമതിയും വേണം
ചാര്‍ട്ടേഡ് വിമാനക്കമ്പനികളാണ് പുതിയ സംരംഭത്തിനൊരുങ്ങുന്നത്. 50 ശതമാനം ഡിസ്കൗണ്ടിലായിരിക്കും സര്‍വ്വീസ് നടത്തുക. നിലവില്‍ എയര്‍ ക്രാഫ്റ്റ് വാടകയ്ക്കെടുക്കാന്‍ ഉയര്‍ന്ന നിരക്കാണ് ഈടാക്കുന്നത്. പുതിയ സംരംഭം വരുന്നതോടെ ഇതിന് മാറ്റം വരുത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് സൗദി വാണിജ്യ മന്ത്രാലയമാണ് പരിശോധിക്കുന്നത്. ഡയറക്ടറേറ്റ് കൈമാറിയ പട്ടികയനുസരിച്ച് അന്വേഷണം തുടങ്ങിയതായി മന്ത്രാലയം അറിയിച്ചു. ഈ അക്കൗണ്ടുകളില്‍ വരുമാനത്തില്‍ കവിഞ്ഞ നിക്ഷേപം കണ്ടെത്തിയാല്‍ സാമ്പത്തിക കുറ്റം ചുമത്തുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്കി.
ഇന്ത്യയില്‍ നിന്നും പുറപ്പെട്ട ശേഷം ചൂഷണം നേരിടുകയും ചതിയില്‍പ്പെടുകയും ചെയ്ത് ഗള്‍ഫിലെത്തിയ സ്ത്രീകളെ സംരക്ഷിക്കുന്നതിന് പ്രത്യേക കേന്ദ്രം തുറന്നു. ഇത്തരത്തില്‍ വഞ്ചിതരാകുന്നവരുടെ പാസ്പോര്‍ട്ടോ മറ്റുയാത്രാരേഖകളോ ശരിയാകുന്നതുവരെ അവര്‍ സുരക്ഷിതരായിരിക്കുമെന്നും നവദീപ് വ്യക്തമാക്കി.
ദീപാവലിയോടനുബന്ധിച്ച് ഇന്‍ഡിഗോ വിമാനടിക്കറ്റുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു. എല്ലാ ചാര്‍ജുകളും ഉള്‍പ്പെടെ വെറും 1099 രൂപയാണ് ടിക്കറ്റ് നിരക്ക്. എന്നാല്‍ തിരഞ്ഞെടുത്ത സ്ഥലങ്ങളിലേയ്ക്ക് മാത്രമാണ് ഈ ഓഫര്‍ നിരക്ക്. മറ്റ് ചില ഡിസ്കൗണ്ടുകളും കമ്പനി നല്‍കുന്നുണ്ട്.
കേരള സമാജം ഐ എ എസ് അക്കാഡമിയുടെ സഹകരണത്തോടെ സിവിൽ സർവീസസ് പരീക്ഷക്ക് തയാറെടുക്കുന്നവർക്കായി ഒക്ടോബർ 8 നു സൗജന്യ ഏക ദിന ശില്പശാല സംഘടിപ്പിക്കുന്നു.
വിദേശത്ത് വസിക്കുന്ന ഇന്ത്യക്കാർ ഭവനവായ്പ എടുത്തു വീടു വെയ്ക്കുന്നത് നാട്ടിൽ ഒരു വീട് എന്നതിനപ്പുറം സമ്പാദ്യം എന്ന തരത്തിലും വളരെ അനുയോജ്യമാണ്
പ്രവാസികളുടെ ഇന്ത്യയില്‍ നടക്കുന്ന വിവാഹത്തിന് കൂടി ആധാര്‍ നിര്‍ബന്ധമാക്കാനാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. ഇതോടെ എന്‍ആര്‍ഐ, ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ, പഴ്സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ എന്നിവരുടെയെല്ലാം ഇന്ത്യയില്‍ നടത്തുന്ന വിവാഹങ്ങള്‍ക്ക്, ആധാര്‍ നിര്‍ബന്ധമാകും. അതേസമയം നിയമപ്രകാരം പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡിന് അര്‍ഹതയില്ലെന്ന മുന്നിലപാടിലും അധികൃതര്‍ മാറ്റം വരുത്തിയിട്ടില്ല.
വിദേശത്തു നിന്നും നാട്ടിലേക്കു പണം അയക്കുക എന്നത് ഇപ്പോൾ ലളിതമായി പ്രക്രിയയാണ്. എങ്കിലും ചില കാര്യങ്ങളിൽ ശ്രദ്ധിക്കുന്നത് നാട്ടിലേക്കു പണം അയക്കുമ്പോൾ ഉണ്ടാകുന്ന അനാവശ്യചെലവുകൾ ഇല്ലാതാക്കാൻ സഹായിക്കും.
ഓണ്‍ലൈനായി പാസ്പോര്‍ട്ടിന് അപേക്ഷിക്കാമെന്നത് വലിയ ആശ്വാസമാണ്. അതിനായി നിങ്ങൾ ചെയ്യേണ്ടത് എന്തൊക്കെയാണെന്നു നോക്കാം