
ന്യൂഡല്‍ഹി: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുമായി ബന്ധപ്പെട്ട ഏതൊരു ആവശ്യത്തിനും ആധാര്‍ നിര്‍ബന്ധമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം പ്രവാസി സമൂഹത്തെ ആശങ്കയിലാക്കി. പ്രവാസികളുടെ ഇന്ത്യയില്‍ നടക്കുന്ന വിവാഹത്തിന് കൂടി ആധാര്‍ നിര്‍ബന്ധമാക്കാനാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. ഇതോടെ എന്‍ആര്‍ഐ, ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ, പഴ്സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ എന്നിവരുടെയെല്ലാം ഇന്ത്യയില്‍ നടത്തുന്ന വിവാഹങ്ങള്‍ക്ക്, ആധാര്‍ നിര്‍ബന്ധമാകും.
അതേസമയം നിയമപ്രകാരം പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡിന് അര്‍ഹതയില്ലെന്ന മുന്നിലപാടിലും അധികൃതര്‍ മാറ്റം വരുത്തിയിട്ടില്ല. പാന്‍, മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് തുടങ്ങിയവ ഉടനടി ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് ചട്ടം. എഫ്സിഎന്‍ആര്‍, എന്‍ആര്‍ഇ ഒഴികെയുള്ള എല്ലാ ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ഡിസംബര്‍ 31നകം ബന്ധിപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇന്ത്യയില്‍ മറ്റ് ഇടപാടുകള്‍ ഉള്ള വിദേശ ഇന്ത്യക്കാര്‍ക്ക് ആധാര്‍ ഇല്ലാതെ ഒന്നും നടക്കില്ലെന്നതാണ് പുതിയ നീക്കത്തിന്റെ ഫലം.
നിശ്ചിത കാലം ഇന്ത്യയില്‍ നിന്ന് മാറിനില്‍ക്കുന്ന പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിയമപ്രകാരം ആധാറിന് അപേക്ഷിക്കാന്‍ വകുപ്പില്ല. വിദേശ ഇന്ത്യക്കാര്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്രം ആവര്‍ത്തിക്കുമ്പോള്‍ തന്നെയാണ് എല്ലാ ആവശ്യങ്ങള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് വിപുലീകരിക്കാനുള്ള നീക്കവും. പ്രശ്നം യാഥാര്‍ഥ്യബോധത്തോടെ ഉള്‍ക്കൊള്ളാന്‍ കേന്ദ്രം ഇനിയെങ്കിലും തയാറാകണമെന്നാണ് പ്രവാസലോകം ഒന്നാകെ ആവശ്യപ്പെടുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.