ചാര്‍ട്ടേഡ് വിമാനക്കമ്പനികളാണ് പുതിയ സംരംഭത്തിനൊരുങ്ങുന്നത്. 50 ശതമാനം ഡിസ്‌കൗണ്ടിലായിരിക്കും സര്‍വ്വീസ് നടത്തുക. നിലവില്‍ എയര്‍ ക്രാഫ്റ്റ് വാടകയ്‌ക്കെടുക്കാന്‍ ഉയര്‍ന്ന നിരക്കാണ് ഈടാക്കുന്നത്. പുതിയ സംരംഭം വരുന്നതോടെ ഇതിന് മാറ്റം വരുത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ന്യൂഡല്‍ഹി: ഉബര്‍, ഒല മാതൃകയില്‍ ആഭ്യന്തര സര്‍വ്വീസ് നടത്താന്‍ വിമാനക്കമ്പനികളും തയ്യാറെടുക്കുന്നു. ചാര്‍ട്ടേഡ് വിമാനക്കമ്പനികളാണ് പുതിയ സംരംഭത്തിനൊരുങ്ങുന്നത്. 50 ശതമാനം ഡിസ്‌കൗണ്ടിലായിരിക്കും സര്‍വ്വീസ് നടത്തുക.
നിലവില്‍ എയര്‍ ക്രാഫ്റ്റ് വാടകയ്‌ക്കെടുക്കാന്‍ ഉയര്‍ന്ന നിരക്കാണ് ഈടാക്കുന്നത്. പുതിയ സംരംഭം വരുന്നതോടെ ഇതിന് മാറ്റം വരുത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറ് സീറ്റുള്ള ഒരു വിമാനം വാടകയ്ക്കെടുക്കാന്‍ 150000 രൂപ മുതല്‍ 200000 രൂപ വരെയാണ് ചെലവ്. ഇത് കുറയ്ക്കാനാണ് പുതിയ നീക്കം.
ഇന്ത്യയില്‍ 129 ഏവിയേഷന്‍ ഓപ്പറേറ്റര്‍മാരുള്ളതില്‍ 60 പേര്‍ എയര്‍ക്രാഫ്റ്റ് സര്‍വ്വീസും മറ്റ് കമ്പനികള്‍ ഹെലികോപ്റ്റര്‍ സര്‍വ്വീസുമാണ് നടത്തുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.