ദീപാവലിയോടനുബന്ധിച്ച് ഇന്‍ഡിഗോ വിമാനടിക്കറ്റുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു. എല്ലാ ചാര്‍ജുകളും ഉള്‍പ്പെടെ വെറും 1099 രൂപയാണ് ടിക്കറ്റ് നിരക്ക്. എന്നാല്‍ തിരഞ്ഞെടുത്ത സ്ഥലങ്ങളിലേയ്ക്ക് മാത്രമാണ് ഈ ഓഫര്‍ നിരക്ക്. മറ്റ് ചില ഡിസ്‌കൗണ്ടുകളും കമ്പനി നല്‍കുന്നുണ്ട്.
ന്യൂഡല്‍ഹി: ദീപാവലിയോടനുബന്ധിച്ച് ഇന്‍ഡിഗോ വിമാനടിക്കറ്റുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു. എല്ലാ ചാര്‍ജുകളും ഉള്‍പ്പെടെ വെറും 1099 രൂപയാണ് ടിക്കറ്റ് നിരക്ക്. എന്നാല്‍ തിരഞ്ഞെടുത്ത സ്ഥലങ്ങളിലേയ്ക്ക് മാത്രമാണ് ഈ ഓഫര്‍ നിരക്ക്. മറ്റ് ചില ഡിസ്‌കൗണ്ടുകളും കമ്പനി നല്‍കുന്നുണ്ട്. ഡല്‍ഹിയില്‍ നിന്ന് ജയ്പൂരിലേക്ക് 1,099 രൂപയും ചെന്നൈയില്‍ നിന്ന് ബാംഗ്ലൂര്‍ വരെ 1,120 രൂപയും ജമ്മു മുതല്‍ ശ്രീനഗര്‍ വരെ 1,168 രൂപയും ഭുവനേശ്വറില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് 1,212 രൂപയും ചെന്നൈയില്‍ നിന്ന് ബംഗളൂരുവിലേയ്ക്ക് 1,120 രൂപയുമാണ് ടിക്കറ്റ് നിരക്കുകള്‍.
ഇത് കൂടാതെ എല്ലാ ചൊവ്വാഴ്ചകളിലും ഇന്‍ഡിഗോ പ്രത്യേക ഓഫറും നല്‍കുന്നുണ്ട്. ചൊവ്വാഴ്ച ഉച്ച മുതല്‍ വൈകുന്നേരം 6 മണി വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 300 രൂപ ക്യാഷ്ബാക്ക് ലഭിക്കും. അതേസമയം അവധിക്കാല വിമാന യാത്രക്കാരെ ലക്ഷ്യം വച്ച് എയര്‍ ഏഷ്യയും ഓഫറുകളുമായി രംഗത്തെത്തിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.