Currency

യുഎഇയിലുള്ള ഇന്ത്യക്കാരുടെ തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കും; സ്ത്രീകള്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കും: വിദേശകാര്യ മന്ത്രാലയം

സ്വന്തം ലേഖകന്‍Tuesday, October 17, 2017 12:09 pm

ഇന്ത്യയില്‍ നിന്നും പുറപ്പെട്ട ശേഷം ചൂഷണം നേരിടുകയും ചതിയില്‍പ്പെടുകയും ചെയ്ത് ഗള്‍ഫിലെത്തിയ സ്ത്രീകളെ സംരക്ഷിക്കുന്നതിന് പ്രത്യേക കേന്ദ്രം തുറന്നു. ഇത്തരത്തില്‍ വഞ്ചിതരാകുന്നവരുടെ പാസ്പോര്‍ട്ടോ മറ്റുയാത്രാരേഖകളോ ശരിയാകുന്നതുവരെ അവര്‍ സുരക്ഷിതരായിരിക്കുമെന്നും നവദീപ് വ്യക്തമാക്കി.

ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ നേരിടുന്ന ചൂഷണങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും പരിഹാരം കാണും. ഒരോ ഇന്ത്യക്കാരന്റെയും പ്രശ്നങ്ങള്‍ ശ്രദ്ധയില്‍കൊണ്ടുവരാന്‍ യുഎഇ സര്‍ക്കാരുമായി സഹകരിക്കുന്നുണ്ടെന്ന് യുഎഇയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ നവദീപ് സുരി അറിയിച്ചു.

ഇന്ത്യയില്‍ നിന്നും പുറപ്പെട്ട ശേഷം ചൂഷണം നേരിടുകയും ചതിയില്‍പ്പെടുകയും ചെയ്ത് ഗള്‍ഫിലെത്തിയ സ്ത്രീകളെ സംരക്ഷിക്കുന്നതിന് പ്രത്യേക കേന്ദ്രം തുറന്നു. ഇത്തരത്തില്‍ വഞ്ചിതരാകുന്നവരുടെ പാസ്പോര്‍ട്ടോ മറ്റുയാത്രാരേഖകളോ ശരിയാകുന്നതുവരെ അവര്‍ സുരക്ഷിതരായിരിക്കുമെന്നും നവദീപ് വ്യക്തമാക്കി.

നിലവില്‍ യുഎഇയില്‍ 2.7 മില്യണ്‍ ഇന്ത്യക്കാരാണ് ഉള്ളത്. ഇവരില്‍ ഒരു വിഭാഗം ജനങ്ങള്‍ ചൂഷണത്തിനിരയാകുന്നുണ്ട്. ഇക്കാര്യം പലപ്പോഴും യുഎഇ സര്‍ക്കാരും അറിയുന്നില്ല. ഇത്തരം ചൂഷണങ്ങള്‍ തടയുന്നതിനും കൂടി എടുത്തിട്ടുള്ളതാണ് ഈ നടപടിയെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x