പ്രവാസികള്‍ക്കായുള്ള പെന്ഷന് പദ്ധതി മോദി സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നു. പെന്ഷന് പദ്ധതിക്ക് വേണ്ടത്ര അപേക്ഷകരില്ലെന്ന കാരണത്തലാണ് മഹാത്മ ഗാന്ധി പ്രവാസി സുരക്ഷാ യോജന (എം.ജി.പി.എസ്.വൈ) പദ്ധതി നിര്‍ത്തലാക്കുന്നത്. മന്മോഹന് സര്‍ക്കാര്‍ തുടങ്ങിവെച്ച പെന്ഷന് പദ്ധതിയാണ് അവസാനിപ്പിക്കുന്നത്.
ഡ്രൈവിങ് പ്രാഥമികമായി കാഴ്ചയ്ക്ക് പ്രാധാന്യം നല്‍കേണ്ട പ്രക്രിയയാണെന്നും പല വികസിതരാജ്യങ്ങളിലും കേള്‍വിശക്തിയില്ലാത്തവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നുണ്ടെന്നുമാണ് പുതിയ തീരുമാനത്തിനു പിന്നിലുള്ള വാദം.
കേരളത്തില്‍ പത്തനംതിട്ട, കാസര്‍കോട് എന്നിവിടങ്ങളിലെ പോസ്റ്റോഫീസുക ളിലായിരിക്കും ആദ്യഘട്ടത്തില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ ലഭ്യമാകുന്നത്. കേരളത്തിനു പുറമെ കര്‍ണാടകം, തമിഴ്നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലടക്കം ഇന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുത്ത പോസ്റ്റോഫീസുകളില്‍ പുതിയ സേവനം ലഭ്യമാകും.
ഫെബ്രുവരി അഞ്ചുവരെയാണ് ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ലഭിക്കുന്ന ഓഫര്‍ ടിക്കറ്റുകള്‍ ഉപയോഗിച്ച് ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ രാജ്യത്തിനകത്തും പുറത്തേക്കും കുറഞ്ഞ നിരക്കില്‍ ഏയര്‍ ഏഷ്യയില്‍ യാത്രചെയ്യാം. ഏപ്രില്‍ 30 വരെയാണ് ഓഫര്‍ കാലാവധി.
2015 ല്‍ രാജ്യത്തുണ്ടായ റോഡപകടങ്ങളില്‍ ഒന്നരലക്ഷം പേര് മരിച്ചപ്പോള്‍ എണ്‍പതിനായിരത്തോളം പേരും 15 നും 34നും മധ്യേ പ്രായമുള്ളവരായിരുന്നു. ഇവരില്‍ 42 ശതമാനം പേരും മരിച്ചത് അമിതവേഗതയെ തുടര്‍ന്നാണെന്നാണ്.
സര്‍ക്കാരിന്റെ പൊതുസേവന പദ്ധതികളും സബ്സിഡികളും ആധാറുവഴി ഗുണഭോക്താക്കളിലെത്തിക്കാന്‍ കഴിയുന്നുണ്ടെന്നും ആധാര്‍ വ്യാപകമായതോടെ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്ക് 36,144 കോടി രൂപ ലാഭമുണ്ടായതായും കേന്ദ്ര ഐ.ടി. മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
രാജ്യത്ത് അഴിമതി കുറയുന്നതായി കണക്കുകള്‍ വ്യക്തമാക്കി അന്താരാഷ്ട്ര തലത്തില്‍ അഴിമതി ഇന്‍ഡക്സില്‍ ഇന്ത്യ സ്ഥാനം മെച്ചപ്പെടുത്തി. 176 രാജ്യങ്ങളുള്ള പട്ടികയില്‍ ഇന്‍ഡക്സില്‍ ഇന്ത്യയ്ക്ക് 40ാം സ്ഥാനമാണുള്ളത്. 2015ല്‍ ഇത് 38 ആയിരുന്നു.
തിങ്കളാഴ്ച മുതല്‍ ഹോേങ്കാങിലെത്തുന്നവര് നേരത്തെ തന്നെ വിസക്കായി അപേക്ഷിക്കണം. നേരത്തെ ഇന്ത്യന്‍ പാസ്പോര്‍ട്ടുമായി ഹോങ്കോങിലെത്തുന്നവര്ക്ക് 14 ദിവസം വരെ ഹേങ്കോങില് താമസിക്കാന്‍ സാധിക്കുമായിരുന്നു.
രണ്ടുവര്‍ഷത്തിനിടെ 24 ശതമാനം വര്‍ധനവാണ് ഇന്ത്യയില്‍നിന്നുള്ള പ്രവാസികളുടെ കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്.
വായുമലിനീകരണത്തെ തുടര്‍ന്ന് ഡല്‍ഹിയിലും മുംബൈയിലും 2015ല്‍ മരണപ്പെട്ടത് 80,665 പേരെന്ന് പഠനം. 30 വയസിന് മുകളിലുള്ളവരുടെ കണക്കാണിത്. മുംബൈ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 1995ന് ശേഷം ഇന്ത്യയില്‍ വന്‍നഗരങ്ങളില്‍ വായു മലിനീകരണം വന്‍തോതില്‍ വര്‍ധിച്ചിരുന്നു.