Currency

കേള്‍വിശക്തിയില്ലാത്തവര്‍ക്കും ഇനി വാഹനമോടിക്കാം

സ്വന്തം ലേഖകന്‍Sunday, February 12, 2017 9:15 am

ന്യൂഡല്‍ഹി: കേള്‍വിശക്തിയില്ലാത്തവര്‍ക്കും ഇനി മുതല്‍ വാഹനമോടിക്കാം. ഇത് സംബന്ധിച്ച് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം നിര്‍ദേശം പുറപ്പെടുവിച്ചു. ഇത്തരം നിരവധി കേസുകളാണ് വിവിധ കോടതികളിലുള്ളത്. മുംബൈ ഹൈക്കോടതിയില്‍ ഫയല്‍ചെയ്ത ഒരു കേസാണ് പുതിയ ഉത്തരവിന് കാരണമായിട്ടുള്ളത്. ഈ കേസിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷം ട്രാന്‍സ്പോര്‍ട്ട് ജോയന്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചര്‍ച്ചനടത്തുകയും ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാരില്‍നിന്ന് വിദഗ്ധാഭിപ്രായം തേടുകയും ചെയ്തിരുന്നു. ഈ നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് പുതിയ തീരുമാനം.

ഡ്രൈവിങ് പ്രാഥമികമായി കാഴ്ചയ്ക്ക് പ്രാധാന്യം നല്‍കേണ്ട പ്രക്രിയയാണെന്നും പല വികസിതരാജ്യങ്ങളിലും കേള്‍വിശക്തിയില്ലാത്തവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നുണ്ടെന്നുമാണ് പുതിയ തീരുമാനത്തിനു പിന്നിലുള്ള വാദം.

കേള്‍വിശക്തിയില്ലാത്തവര്‍ക്കും സാധാരണക്കാര്‍ക്ക് നടത്തുന്ന രീതിയിഇ തന്നെ എഴുത്തുപരീക്ഷയും റോഡ് ടെസ്റ്റും നടത്താം. വാഹനങ്ങളില്‍ കേള്‍വിയില്ലാത്തയാളാണെന്ന് സൂചനയുള്ള സ്റ്റിക്കര്‍ പതിക്കാം. ഇനിമുതല്‍ ഇവരുടെ അപേക്ഷകള്‍ തള്ളേണ്ടതില്ലെന്ന് ഗതാഗതമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x