ഫെബ്രുവരി 8-ന് നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് പങ്കെടുക്കാന്‍ പോകുന്ന വോട്ടര്‍മാര്‍ക്കാണ് സ്പൈസ് ജെറ്റ് സൗജന്യ ടിക്കറ്റ് നേടാനുള്ള അവസരം ഒരുക്കുന്നത്. ‘സ്പൈസ് ഡെമോക്രസി’ എന്ന ഓഫറിനു വേണ്ടി സ്പൈസ്ജെറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ഓണ്‍ലൈനായി യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരവും കമ്പനി ഒരുക്കുന്നുണ്ട്.
വ്യക്തിയെ പ്രവാസി (എന്‍ആര്‍ഐ) ആയി കണക്കാക്കണമെങ്കില്‍ വര്‍ഷത്തില്‍ 240 ദിവസം വിദേശത്ത് താമസിച്ചിരിക്കണം. പ്രവാസികള്‍ക്ക് ഇന്ത്യയില്‍ താമസിക്കാവുന്ന പരമാവധി കാലയളവ് വര്‍ഷത്തില്‍ 182 ദിവസം എന്നത് 120 ദിവസമായി കുറച്ചു. ഇതിലേറെ കാലം തങ്ങിയാല്‍ എന്‍ആര്‍ഐ പദവി നഷ്ടപ്പെടുമെന്ന് കേന്ദ്രബജറ്റ് വ്യക്തമാക്കുന്നു. പ്രവാസി ഇന്ത്യക്കാര്‍ അവര്‍ താമസിക്കുന്ന രാജ്യത്ത് നികുതി നല്കുന്നില്ലെങ്കില് ഇന്ത്യയില്‍ വരുമാന നികുതി നല്‍കേണ്ടി വരുമെന്നും ബജറ്റ് തീരുമാനം.
ബന്ധപ്പെട്ട പാസ്പോര്‍ട്ട് ഉടമകള്‍ക്ക് രണ്ട് എസ്എംഎസുകള്‍ അയയ്ക്കും. ഒന്ന് 9 മാസത്തിന് മുമ്പും മറ്റൊന്ന് കാലാവധി അവസാനിക്കുന്നതിന് 7 മാസത്തിന് മുമ്പും. എസ്എംഎസിന്റെ അയയ്ക്കുന്നതിന്റെ ഭാഗമായി, പാസ്പോര്‍ട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനായി മന്ത്രാലയത്തിന്റെ www.passportindia.gov.in എന്ന വെബ്സൈറ്റിനെക്കുറിച്ചും പൗരന്മാരെ അറിയിക്കുന്നുണ്ട്.
യു.എ.ഇയിലെ കോടതികളുടെ വിധികള്‍ പുതിയ വിജ്ഞാപനം അനുസരിച്ച് ഇന്ത്യയിലെ ജില്ലാ കോടതികളുടെ വിധിയായാണ് പരിഗണിക്കപ്പെടുക. യു.എ.ഇയില്‍ പുറപ്പെടുവിച്ച വിധി നടപ്പാക്കാന്‍ നാട്ടിലെ മുന്‍സിഫ് കോടതിയില്‍ കക്ഷികള്‍ എക്സിക്യൂഷന് പെറ്റീഷന് നല്കിയാല് മതിയാകും. ഇതോടെ കേസുകളില്‍ പ്രതിസ്ഥാനത്തുള്ള പ്രവാസികള്‍ നാട്ടിലെത്തിയാലും യു.എ.ഇ കോടതി പുറപ്പെടുവിക്കുന്ന വിധി നാട്ടില്‍ നടപ്പാകും.
പാന്‍കാര്‍ഡുള്ള പ്രവാസികള്‍ അവ ആധാര്‍കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന നോട്ടീസ് പ്രവാസികളെ ആശങ്കയിലാക്കിയിരുന്നു. പ്രവാസികള്‍ക്ക് ആധാറും പാന്‍കാര്‍ഡും നിര്‍ബന്ധമല്ലെന്നാണ് ഇപ്പോഴും സര്‍ക്കാറിന്റെ വിശദീകരണം. എന്നാല്‍ പാന്‍കാര്‍ഡ് സ്വന്തമായുള്ള പ്രവാസികള്‍ ഈമാസം 31 ന് മുമ്പ് അവ ആധാറുമായി ലിങ്ക് ചെയ്യണമെന്നായിരുന്നു നിര്‍ദേശം.
പുതിയ വില്‍പ്പനയില്‍ ഇന്‍ഡിഗോ ആഭ്യന്തര വിമാന ടിക്കറ്റുകള്‍ക്ക് 899 രൂപയും അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ക്ക് 2,999 രൂപയും വരെ കുറഞ്ഞ നിരക്കുകളാണ് വാഗ്ദാനം ചെയ്യുന്നത്. 899 രൂപ നിരക്കിലുള്ള ബുക്കിംഗ് 2019 ഡിസംബര്‍ 23 മുതല്‍ ആരംഭിച്ചു. 4 ദിവസത്തെ ബുക്കിംഗ് കാലയളവാണുള്ളത്. 2020 ജനുവരി 15 നും 2020 ഏപ്രില്‍ 15 നും ഇടയിലുള്ള യാത്രയ്ക്കുള്ള ടിക്കറ്റുകളാണ് ഈ നിരക്കില്‍ ലഭിക്കുക.
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും അപേക്ഷിക്കാം. ഡിസംബര്‍ 17ന് വൈകുന്നേരം ഇന്ത്യന്‍ സമയം 7.30 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം. ഡല്‍ഹിയില്‍ വെച്ചായിരിക്കും ഇന്റര്‍വ്യൂ ഉള്‍പ്പെടെയുള്ള നടപടികള്‍. www.iisjed.org എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ നല്‍കേണ്ടത്. ടീച്ചിങ്, സപ്പോര്‍ട്ടിങ് വിഭാഗങ്ങളിലേക്ക് അപേക്ഷിക്കുന്ന ദമ്പതികള്‍ക്ക് മുന്‍ഗണന ലഭിക്കും.
മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റിന് 10 ശതമാനം കിഴിവാണ് ഗോ എയര്‍ വാഗ്ദാനം ചെയ്യുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും സീറ്റുകള്‍ തിരഞ്ഞെടുക്കുന്നതിനും പ്രീ-ബുക്ക് റിഫ്രഷ്മെന്റുകള്‍ നല്‍കുന്നതിനും പേയ്മെന്റുകള്‍ നടത്തുന്നതിനും യാത്രക്കാര്‍ക്ക് ഗോ എയറിന്റെ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം.
ലോക കേരള സഭയുടെ രണ്ടാമത് സമ്മേളനം 2020 ജനുവരി 2, 3 തീയതികളില്‍ കേരള നിയമസഭാ കോംപ്ലക്സില്‍ ചേരും. ലോക കേരള സഭയുടെ ഭാഗമായി ഓവര്‍സീസ് എംപ്ലോയേഴ്സ് കോണ്‍ഫറന്‍സും തൊഴില്‍ മേളയും ഡിസംബര്‍ 7-ന് കൊച്ചിയില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
http://tax.lsgkerala.gov.in/ എന്ന വെബ്സൈറ്റിലെ പ്രവേശിച്ച് തദ്ദേശ സ്വയഭരണ സ്ഥാപനത്തിന്റെ പേരും വാർഡ് നമ്പറും കെട്ടിട നമ്പറും നൽകി സെർച്ച് ചെയ്താൽ കെട്ടിട ഉടമസ്ഥന്റെ പേര്, മേൽവിലാസം, നികുതി തുക, കുടിശ്ശിക വിവരങ്ങൾ അറിയാനും e-payment സംവിധാനം വഴി നികുതി അടയ്ക്കാനും സംവിധാനമുണ്ട്