Currency

‘ബിഗ് ഫാറ്റ് ഇന്‍ഡിഗോ സെയില്‍’; ടിക്കറ്റുകള്‍ 899 രൂപയ്ക്ക്, ഓഫറുമായി ഇന്‍ഡിഗോ

സ്വന്തം ലേഖകന്‍Tuesday, December 24, 2019 11:41 am

ന്യൂഡല്‍ഹി: ഇന്‍ഡിഗോ ‘ബിഗ് ഫാറ്റ് ഇന്‍ഡിഗോ സെയില്‍’ എന്ന പേരില്‍ ഫ്‌ലാഷ് വില്‍പ്പന ആരംഭിച്ചു. പുതിയ വില്‍പ്പനയില്‍ ഇന്‍ഡിഗോ ആഭ്യന്തര വിമാന ടിക്കറ്റുകള്‍ക്ക് 899 രൂപയും അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ക്ക് 2,999 രൂപയും വരെ കുറഞ്ഞ നിരക്കുകളാണ് വാഗ്ദാനം ചെയ്യുന്നത്. 899 രൂപ നിരക്കിലുള്ള ബുക്കിംഗ് 2019 ഡിസംബര്‍ 23 മുതല്‍ ആരംഭിച്ചു. 4 ദിവസത്തെ ബുക്കിംഗ് കാലയളവാണുള്ളത്. 2020 ജനുവരി 15 നും 2020 ഏപ്രില്‍ 15 നും ഇടയിലുള്ള യാത്രയ്ക്കുള്ള ടിക്കറ്റുകളാണ് ഈ നിരക്കില്‍ ലഭിക്കുക. ഇന്‍ഡിഗോ വെബ്സൈറ്റില്‍ നിന്നോ ഇന്‍ഡിഗോ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയോ ബുക്കിംഗുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീസും ഈടാക്കില്ല.

ബിഗ് ഫാറ്റ് ഇന്‍ഡിഗോ സെയില്‍ ഓഫറിന് കീഴിലുള്ള സീറ്റുകളുടെ എണ്ണം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഇന്‍ഡിഗോയുടെ ഏറ്റവും പുതിയ 899 രൂപ ഓഫര്‍ മറ്റേതെങ്കിലും ഓഫര്‍, സ്‌കീം അല്ലെങ്കില്‍ പ്രമോഷനുമായി ബന്ധിപ്പിക്കാന്‍ കഴിയില്ല. മാത്രമല്ല ഈ ഓഫര്‍ കൈമാറ്റം ചെയ്യാനോ പണം തിരികെ നേടാനോ സാധിക്കില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x