
ന്യൂഡല്‍ഹി: ഈ ഉത്സവ സീസണില്‍ ഗോ എയറും ഇന്‍ഡിഗോയും കിടിലന്‍ ഓഫറുകളാണ് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. നിങ്ങള്‍ വിമാന യാത്ര പ്ലാന്‍ ചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും നിരക്ക് ഇളവുകളെക്കുറിച്ച് പരിശോധിക്കാം.
10 ശതമാനം ഡിസ്കൗണ്ട്: മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റിന് 10 ശതമാനം കിഴിവാണ് ഗോ എയര്‍ വാഗ്ദാനം ചെയ്യുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും സീറ്റുകള്‍ തിരഞ്ഞെടുക്കുന്നതിനും പ്രീ-ബുക്ക് റിഫ്രഷ്മെന്റുകള്‍ നല്‍കുന്നതിനും പേയ്മെന്റുകള്‍ നടത്തുന്നതിനും യാത്രക്കാര്‍ക്ക് ഗോ എയറിന്റെ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം.
ക്യാഷ്ബാക്ക് ഓഫര്‍: എച്ച്ഡിഎഫ്സി ബാങ്ക് ബിസിനസ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഇന്‍ഡിഗോ 500 രൂപ വരെ ക്യാഷ്ബാക്ക് ആണ് വാഗ്ദാനം ചെയ്യുന്നത്. ഇന്‍ഡിഗോയുടെ ‘ഫ്ലൈ കെയര്‍ഫ്രീ, 6 ഇ എസ്എംഇ’ ഉപയോക്താക്കള്‍ക്ക് കുറഞ്ഞ റദ്ദാക്കല്‍ ഫീസ്, സൗജന്യ ലഘുഭക്ഷണ കോംബോ എന്നിവ ആസ്വദിക്കാനും എച്ച്ഡിഎഫ്സി ബാങ്ക് ബിസിനസ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 5 ശതമാനം ഫ്ലാഷ് ക്യാഷ്ബാക്ക് നേടാനും കഴിയും.
പ്രൊമോ കോഡ്: GOAPP10 എന്ന പ്രൊമോ കോഡ് ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് GoAir ഫ്ലൈറ്റ് ടിക്കറ്റിന് (ആഭ്യന്തര ബുക്കിംഗിന്) 10 ശതമാനം കിഴിവ് നേടാന്‍ കഴിയും. അടിസ്ഥാന നിരക്കില്‍ മാത്രമേ ഈ കിഴിവ് ബാധകമാകൂ. 2019 ഒക്ടോബര്‍ 23 മുതല്‍ 2019 നവംബര്‍ 15 വരെയുള്ള യാത്രകള്‍ക്കാണ് ഈ ഓഫര്‍ ബാധകമാകൂ. ഈ ഓഫറിന് കീഴില്‍ പരിമിതമായ സീറ്റുകള്‍ മാത്രമാണുള്ളത്. മാത്രമല്ല ഇത് നിലവിലുള്ള മറ്റ് പ്രൊമോഷണല്‍ ഓഫറുകളുമായി ക്ലബ് ചെയ്യാന്‍ കഴിയില്ല.
എച്ച്ഡിഎഫ്സി ബാങ്ക് ഓഫര്‍: ഇന്‍ഡിഗോ 6 ഇ എസ്എംഇ പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് എച്ച്ഡിഎഫ്സി ബാങ്ക് ഈ ഓഫര്‍ വാഗ്ദാനം ചെയ്യുന്നതെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍ പറഞ്ഞു. www.goindigo.in അല്ലെങ്കില്‍ ഇന്‍ഡിഗോയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഈ ഓഫറിന് 2019 സെപ്റ്റംബര്‍ 1 മുതല്‍ 2019 ഒക്ടോബര്‍ 31 വരെ സാധുതയുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.