
ന്യൂഡല്‍ഹി: കൃത്യസമയത്ത് പാസ്പോര്‍ട്ട് പുതുക്കാന്‍ ആളുകളെ ഓര്‍മിപ്പിക്കാന്‍ ഇനി എസ്എംഎസ് മുന്നറിയിപ്പ്. പാസ്പോര്‍ട്ട് സേവ കേന്ദ്രങ്ങള്‍ പാസ്പോര്‍ട്ടിന്റെ കാലാവധി തീരുന്നതിന് മുമ്പ് ആളുകളെ ഓര്‍മ്മപ്പെടുത്തുന്നതിനായി എസ്എംഎസ് അയയ്ക്കാന്‍ തീരുമാനിച്ചു. പാസ്പോര്‍ട്ട് കാലാവധി കഴിയാറായി എന്ന മുന്നറിയിപ്പ് 2019 സെപ്റ്റംബര്‍ മുതല്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് എസ്എംഎസായി അയയ്ക്കാന്‍ തുടങ്ങിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ബന്ധപ്പെട്ട പാസ്പോര്‍ട്ട് ഉടമകള്‍ക്ക് രണ്ട് എസ്എംഎസുകള്‍ അയയ്ക്കും. ഒന്ന് 9 മാസത്തിന് മുമ്പും മറ്റൊന്ന് കാലാവധി അവസാനിക്കുന്നതിന് 7 മാസത്തിന് മുമ്പും. എസ്എംഎസിന്റെ അയയ്ക്കുന്നതിന്റെ ഭാഗമായി, പാസ്പോര്‍ട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനായി മന്ത്രാലയത്തിന്റെ www.passportindia.gov.in എന്ന വെബ്സൈറ്റിനെക്കുറിച്ചും പൗരന്മാരെ അറിയിക്കുന്നുണ്ട്.
കാലാവധി: പ്രായപൂര്‍ത്തിയായവര്‍ക്കുള്ള സാധാരണ പാസ്പോര്‍ട്ട് ഇഷ്യു ചെയ്ത തീയതി മുതല്‍ 10 വര്‍ഷത്തേക്ക് സാധുതയുള്ളതാണ്, കൂടാതെ മറ്റൊരു 10 വര്‍ഷത്തേക്ക് പുതുക്കാനും കഴിയും, അതേസമയം പ്രായപൂര്‍ത്തിയാകാത്ത ഒരാളുടെ പാസ്പോര്‍ട്ടിന്റെ സാധുത അഞ്ച് വര്‍ഷമായി പരിമിതപ്പെടുത്തിയിരിക്കുന്നു, അല്ലെങ്കില്‍ 18 വയസ്സ് തികയുന്നത് വരെ. ഇതില്‍ ഏതാണോ ആദ്യം അതാകും കണക്കാക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.