Currency

പ്രവാസികളുടെ പാന്‍ കാര്‍ഡുകള്‍ ആധാറുമായി ലിങ്ക് ചെയ്യാനുള്ള സമയം മാര്‍ച്ച് വരെ നീട്ടി

സ്വന്തം ലേഖകന്‍Tuesday, December 31, 2019 12:54 pm

ന്യൂഡല്‍ഹി: പ്രവാസികളുടെ പാന്‍കാര്‍ഡുകള്‍ ആധാറുമായി ലിങ്ക് ചെയ്യാനുള്ള സമയം മാര്‍ച്ചിലേക്ക് നീട്ടി. അവസാന തിയതി ഇന്ന് അവസാനിക്കാനിരിക്കെയാണ് നടപടി. പാന്‍കാര്‍ഡുള്ള പ്രവാസികള്‍ അവ ആധാര്‍കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന നോട്ടീസ് പ്രവാസികളെ ആശങ്കയിലാക്കിയിരുന്നു. പ്രവാസികള്‍ക്ക് ആധാറും പാന്‍കാര്‍ഡും നിര്‍ബന്ധമല്ലെന്നാണ് ഇപ്പോഴും സര്‍ക്കാറിന്റെ വിശദീകരണം. എന്നാല്‍ പാന്‍കാര്‍ഡ് സ്വന്തമായുള്ള പ്രവാസികള്‍ ഈമാസം 31 ന് മുമ്പ് അവ ആധാറുമായി ലിങ്ക് ചെയ്യണമെന്നായിരുന്നു നിര്‍ദേശം.

അവസാന തിയതി മാര്‍ച്ചിലേക്ക് നീട്ടിയത് പ്രവാസികള്‍ക്ക് വലിയ ആശ്വാസമാകും. എന്നാല്‍, പാന്‍കാര്‍ഡുള്ള പല പ്രവാസികള്‍ക്കും ആധാര്‍ കാര്‍ഡില്ല എന്നതാണ് അവര്‍ നേരിടുന്ന പ്രശ്‌നം. നേരത്തേ പ്രവാസികള്‍ക്ക് ആധാര്‍ വേണ്ട എന്നതായിരുന്നു സര്‍ക്കാര്‍ നയം. കഴിഞ്ഞ കേന്ദ്ര ബജറ്റിലാണ് പ്രവാസികള്‍ക്ക് ആധാര്‍ നല്‍കാമെന്ന തീരുമാനമുണ്ടായത്. പ്രവാസികളുടെ നാട്ടിലെ പല ധനവിനിമയത്തിനും പാന്‍ കാര്‍ഡ് ആവശ്യമാണ്.

പാന്‍കാര്‍ഡിന് ഗള്‍ഫില്‍ നിന്ന് അപേക്ഷിക്കാമെങ്കിലും ആധാറിന് അപേക്ഷിക്കാന്‍ വിദേശത്ത് സംവിധാനമില്ല. പാന്‍കാര്‍ഡും ആധാറുമുള്ളവര്‍ക്ക് https://www.incometaxindiaefiling.gov.in എന്ന വെബ്‌സൈറ്റിലൂടെ കാര്‍ഡുകള്‍ ലിങ്ക് ചെയ്യാന്‍ സൗകര്യമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x