ഖത്തറിലെ പ്രവാസികള്‍ക്കു രാജ്യം വിട്ടു പുറത്തുപോകുന്നതിന് ഇനി തൊഴിലുടമയില്‍ നിന്ന് എക്സിറ്റ് പെര്‍മിറ്റ് ആവശ്യമില്ല. ഇതു സംബന്ധിച്ച നിയമ ഭേദഗതിക്ക് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി അംഗീകാരം നല്കി.
ഇന്ത്യന്‍ പാസ്പോര്‍ട്ട് അനുബന്ധ സേവനങ്ങള്‍ക്കായി ബിഎല്‍എസ് ഇന്റര്‍നാഷനലും ഗ്ലോബല്‍ മണി എക്സ്ചേഞ്ചും സഹകരിക്കുന്നു. ഇന്ത്യക്കാരുടെ പാസ്പോര്‍ട്ട് പുതുക്കുന്നതിനും കുട്ടികള്‍ക്ക് പുതിയ പാസ്പോര്‍ട്ട് സ്വന്തമാക്കുന്നതിനും എക്സ്ചേഞ്ച് വഴി അപേക്ഷിക്കുന്നതിനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.
യുഎഇ ഗവണ്മെന്റ് പ്രഖ്യാപിച്ച പൊതുമാപ്പ് സേവനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നതിനടയില്‍ പൊതുമാപ്പ് കേന്ദ്രങ്ങളില്‍ എത്തുന്ന പാസ്പോര്‍ട്ട് നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തെ സമീപിക്കണമെന്ന് അബുദബി എംബസി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
യു.എ.ഇയില്‍ നിന്ന് വിവിധ വിമാനക്കമ്പനികള്‍ പ്രത്യേക ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു. എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വേസ്, ഗോ എയര്‍ തുടങ്ങിയ കമ്പനികളാണ് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനുള്ള അവസരം നല്‍കുന്നത്. ഇന്ത്യയുടെ 72ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
തൊഴില്‍ വിസ റദ്ദാക്കി പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് യു.എ.ഇ ആറുമാസത്തെ തൊഴിലന്വേഷക വിസ നല്കി തുടങ്ങി. തൊഴില്‍ മന്ത്രാലത്തിന്റെ സ്പോണ്സര്ഷിപ്പില് ആറുമാസം യു.എ.ഇയില്‍ തുടരാം എന്നതാണ് പുതിയ വിസയുടെ പ്രത്യേകത. തൊഴില്‍ വിസ റദ്ദാക്കി പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്കാണ് ഈ വിസ ഉപകാരപ്പെടുക.
ഗാര്‍ഹികത്തൊഴിലാളി റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളുമായി കുവൈത്ത് പുതിയ കരാറുണ്ടാക്കുന്നു. ബലി പെരുന്നാള്‍ അവധിക്കു ശേഷമാകും കരാര്‍ നടപടികള്‍ ആരംഭിക്കുക. ഇതിനായി തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്നും സൂചനയുണ്ട്.
മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രത്യേകം കൈകാര്യം ചെയ്യേണ്ടതായ ലഗേജുകള്‍ക്ക് ഫീസ് ഈടാക്കി തുടങ്ങി. ആഗസ്ത് ഒന്നു മുതലാണ് ചെക്ക് ഇന്‍ ചെയ്യുന്ന ലഗേജുകള്‍ക്ക് പുതിയ ഫീസ് നിലവില്‍ വന്നത്. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിനൊപ്പം സലാല, സുഹാര്‍ വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്യുന്നവര്‍ക്കും പുതിയ ലഗേജ് നിയമം ബാധകമാണ്.
പാസ്പോര്‍ട്ട് ഇല്ലാത്തവര്‍ ആദ്യം അതതു പൊലീസ് സ്റ്റേഷനുകളില്‍ പോയി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്ന് കോണ്‍സുലേറ്റ് ഹെല്പ് ഡെസ്കില്‍ നിന്നറിയിച്ചു. തുടര്‍ന്ന് അവര്‍ ബിഎല്‍എസ് കേന്ദ്രങ്ങളില്‍ പോയി തുടര്‍ നടപടിക്രമങ്ങള്‍ക്കുശേഷം വേണം പൊതുമാപ്പ് കേന്ദ്രത്തില്‍ എത്തേണ്ടത്.
അനധികൃതമായി രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്കായി യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി ബുധനാഴ്ച തുടങ്ങുന്നു. ശിക്ഷാനടപടികളില്ലാതെ, ചെറിയ ഫീസ് നല്കി രേഖകള്‍ ശരിയാക്കി നാട്ടിലേക്ക് പോകാനോ യുഎഇയില്‍ത്തന്നെ തുടരാനോ അനുവദിക്കുന്നതാണ് ഈ പൊതുമാപ്പ് സംവിധാനം.
യുഎഇയില്‍ പൊതുമാപ്പ് നിലവില്‍ വരാന്‍ രണ്ടുദിവസം മാത്രം ബാക്കി നില്‍ക്കെ രാജ്യമെങ്ങും വിപുലമായ സജ്ജീകരണങ്ങള്‍ ഒരുങ്ങി. പൊതുമാപ്പ് നടപടി പൂര്‍ത്തിയാക്കുന്നവര്‍ 21 ദിവസത്തിനകം രാജ്യം വിടണമെന്ന് അധികൃതര്‍ പറഞ്ഞു. ഇവര്‍ക്ക് തിരിച്ചുവരാന്‍ തടസമുണ്ടാവില്ലെന്നും താമസകുടിയേറ്റ വകുപ്പ് ആവര്‍ത്തിച്ചു.