
മസ്കത്ത്: ഇന്ത്യന്‍ പാസ്പോര്‍ട്ട് അനുബന്ധ സേവനങ്ങള്‍ക്കായി ബിഎല്‍എസ് ഇന്റര്‍നാഷനലും ഗ്ലോബല്‍ മണി എക്സ്ചേഞ്ചും സഹകരിക്കുന്നു. ഇന്ത്യക്കാരുടെ പാസ്പോര്‍ട്ട് പുതുക്കുന്നതിനും കുട്ടികള്‍ക്ക് പുതിയ പാസ്പോര്‍ട്ട് സ്വന്തമാക്കുന്നതിനും എക്സ്ചേഞ്ച് വഴി അപേക്ഷിക്കുന്നതിനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. നിലവില്‍ രാജ്യത്തിന്റെ ഉള്‍ഭാഗങ്ങളില്‍ നിന്ന് ഉള്‍പ്പടെ പാസ്പോര്‍ട്ട് സംബന്ധമായ സേവനങ്ങള്‍ക്ക് മസ്കത്തിലെ ബിഎല്‍എസ് ആസ്ഥാനത്ത് നേരിട്ട് എത്തുകയാണ് ചെയ്യുന്നത്.
സലാല, സൂര്, സുഹാര്‍, ശിനാസ്, നിസ്വ, ഇബ്രി, ദുകം, കസബ്, ബുറൈമി എന്നിവിടങ്ങളിലെ ഗ്ലോബല്‍ മണി എക്സ്ചേഞ്ചുകളില്‍ ബിഎല്എസ്സിലേക്കുള്ള അപേക്ഷകള്‍ സ്വീകരിക്കും. ഇതിന് അധിക നിരക്ക് ഈടാക്കില്ല.
പാസ്പോര്‍ട്ട് പുതുക്കല്‍, ഒമാനില്‍ ജനക്കുന്ന കുട്ടികളുടെ പാസ്പോര്‍ട്ട് തുടങ്ങിയവക്കുള്ള അപേക്ഷകളാണ് സ്വീകരിക്കുക. അപേക്ഷകര്‍ സമര്‍പ്പിക്കേണ്ട തുകയും എക്സ്ചേഞ്ചില്‍ സ്വീകരിക്കും. ഗ്ലോബല്‍ മണി എക്സ്ചേഞ്ചില്‍ നിന്നും ബിഎല്‍എസ് വഴി ഇന്ത്യന്‍ എംബസിയില്‍ അപേക്ഷകള്‍ എത്തിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.