യുഎഇയില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന അനധികൃത താമസക്കാര്‍ക്ക് പുതിയ സ്പോണ്‍സറെ കണ്ടെത്തി രേഖകള്‍ നിയമാനുസൃതമാക്കി രാജ്യത്ത് താമസിക്കാമെന്ന് അധികൃതര്‍. ഇതിനായി 500 ദിര്‍ഹം ഇമിഗ്രേഷന്‍ ഫീസ് അടച്ച് ആമിര്‍ കേന്ദ്രങ്ങള്‍ വഴി അപേക്ഷ സമര്‍പ്പിക്കണം.
പ്രവാസികള്‍ ചികിത്സക്കായി നാട്ടിലെ എയര്‍പോര്‍ട്ടില്‍ എത്തിയാല്‍ വീട്ടിലേക്കോ ചികിത്സ തുടരാന്‍ ആഗ്രഹിക്കുന്ന ആശുപത്രികളിലേക്കോ ആണ് ആംബുലന്‍സ് സൗകര്യം ലഭ്യമാവുക.
യു.എ.ഇയില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രാബല്യത്തില്‍ വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് അനധികൃത ഇന്ത്യക്കാര്‍ അപേക്ഷയുമായി രംഗത്ത്. ദുബായ് കെ.എം.സി.സി ഒരുക്കിയ ഹെല്‍പ്പ് ഡസ്ക് സംവിധാനത്തിലൂടെയാണ് ഇവര്‍ അപേക്ഷ കൈമാറിയത്.
യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പ് സൗകര്യം പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന മലയാളികളുടെ സൗകര്യത്തിന് കേരള സര്‍ക്കാര്‍ വേണ്ട സഹായങ്ങളൊരുക്കും. ആഗസ്റ്റ് ഒന്ന് മുതലാണ് യു.എ.ഇയില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രാബല്യത്തില്‍ വരിക.
ഖത്തറില്‍ ആരോഗ്യമേഖലയില്‍ പ്രവാസികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ വരുന്നു. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ ബിരുദധാരികളായ നഴ്സുമാരെയും മിഡ്വൈഫുമാരെയും നിയമിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. നിലവില്‍ ഖത്തറില്‍ താമസിക്കുന്നവര്‍ക്കാണ് നിയമനത്തിന് അവസരം.
അവധിക്കാലം ആരംഭിച്ചതോടെ കേരളത്തിലേക്കുള്ള വിമാന യാത്രാനിരക്കില്‍ വന്‍ വര്‍ധന. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചതോടെ നാട്ടിലേക്ക് പുറപ്പെടാനിരുന്ന പ്രവാസി കുടുംബങ്ങളെയാണ് നിരക്കുവര്‍ധന കാര്യമായി ബാധിച്ചത്. സാധാരണ ടിക്കറ്റിന് രണ്ടും മൂന്നും ഇരട്ടി തുക നല്‍കേണ്ട സ്ഥിതിയാണിപ്പോള്‍.
കേരളത്തില്‍ നിന്നുള്ള പഴങ്ങള്‍ക്കും പച്ചക്കറിക്കും ഏര്‍പ്പെടുത്തിയിരുന്ന നിരോധം യു.എ.ഇ പിന്‍വലിച്ചു. നിപാ വൈറസ് നിയന്ത്രണ വിധേയമായതിനെ തുടര്‍ന്നാണ് തീരുമാനം. എന്നാല്‍ കേരളത്തില്‍ നിന്നുള്ള ചരക്കുകളില്‍ വൈറസ് ബാധ ഇല്ല എന്ന സാക്ഷ്യപത്രം നിര്‍ബന്ധമാണ്.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നാലാം നമ്പര്‍ ടെര്‍മിനല്‍ ഈ മാസം 25 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയര്‍ വെയ്സിനു വേണ്ടിയാണ് പ്രത്യേകം ടെര്‍മിനല്‍ നിര്‍മിച്ചത്.
ഉച്ചസമയത്ത് പുറംപണി നിരോധിച്ചുകൊണ്ടുള്ള ഗവണ്മെന്റിന്റെ നിരോധനം നിലവില്‍ വന്നു. ഉച്ച മുതല്‍ വൈകുന്നേരം നാലുമണിവരെയുള്ള സമയത്താണ് നിയമം ബാധകം. ആഗസ്ത് 31 വരെ ഇത് തുടരും. നിയമം ലംഘിക്കപ്പെട്ടതായി പരിശോധനയില്‍ കണ്ടെത്തിയാല്‍ കര്‍ശനമായ നടപടി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
കുവൈത്തില്‍ നിലവിലെ ഓര്‍ഡിനറി പാസ്പോര്‍ട്ടുകളുടെ നിയമ സാധുത ശനിയാഴ്ചയോടെ അവസാനിച്ചു. ജൂലൈ ഒന്നുമുതല്‍ കുവൈത്ത് പൗരന്മാര്ക്ക് വിദേശയാത്ര നടത്തണമെങ്കില്‍ പുതിയ ഇലക്ട്രോണിക് പാസ്പോര്ട്ടുകള് വേണ്ടി വരും.