Currency

യു.എ.ഇ ആറുമാസത്തെ തൊഴിലന്വേഷക വിസ നല്‍കി തുടങ്ങി

സ്വന്തം ലേഖകന്‍Wednesday, August 8, 2018 1:09 pm

അബൂദബി: തൊഴില്‍ വിസ റദ്ദാക്കി പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് യു.എ.ഇ ആറുമാസത്തെ തൊഴിലന്വേഷക വിസ നല്‍കി തുടങ്ങി. തൊഴില്‍ മന്ത്രാലത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ ആറുമാസം യു.എ.ഇയില്‍ തുടരാം എന്നതാണ് പുതിയ വിസയുടെ പ്രത്യേകത. തൊഴില്‍ വിസ റദ്ദാക്കി പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്കാണ് ഈ വിസ ഉപകാരപ്പെടുക.

യു.എ.ഇ അടുത്തിടെ പ്രഖ്യാപിച്ച പുതിയ വിസാചട്ടങ്ങളിലെ പ്രധാന ആകര്‍ഷമായിരുന്നു ആറുമാസത്തെ തൊഴിലന്വേഷക വിസ. തൊഴില്‍ വിസ റദ്ദാക്കി 21 ദിവസത്തിനകം തസ്ഹീല്‍ കേന്ദ്രങ്ങള്‍ വഴി തൊഴിലന്വേഷക വിസക്ക് അപേക്ഷിക്കാം. 84 ദിര്‍ഹമാണ് ഇതിന് ഫീസായി ഈടാക്കുന്നത്.

ആദ്യഘട്ടത്തില്‍ അബൂദബി എമിറേറ്റില്‍ നിന്നാണ് തൊഴിലന്വേഷക വിസ നല്‍കുന്നത്. അടുത്തദിവസങ്ങളില്‍ ദുബായ് എമിറേറ്റും ഈ വിസ ഇഷ്യൂ ചെയ്തു തുടങ്ങും എന്നാണ് സൂചന. തൊഴില്‍ വിസ റദ്ദാക്കി തൊഴില്‍ നേടുന്നവര്‍ക്ക് മാത്രമാണ് നിലവില്‍ തൊഴിലന്വേഷക വിസ നല്‍കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x