ഓഗസ്റ്റ് ഒന്നു മുതല്‍ യുഎഇ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്ന പൊതുമാപ്പ് കാലാവധി നീട്ടിയേക്കുമെന്ന് സൂചന. അബുദാബിയിലെയും ഷാര്‍ജയിലെയും ഇമിഗ്രേഷന്‍ അധികൃതരെ ഉദ്ധരിച്ച് യുഎഇയിലെ പ്രമുഖ മാധ്യമമായ ഖലീജ് ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്ത്യയില്‍ നിന്നുള്ള റിക്രൂട്മെന്റ് നടപടികള്‍ക്കു ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ കുവൈത്ത് ആലോചിക്കുന്നു. അടുത്ത ആഴ്ച ഡല്‍ഹിയില്‍ ഇന്ത്യന്‍ അധികൃതരുമായി നടക്കുന്ന കൂടിക്കാഴ്ചയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് കുവൈത്ത് തൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബീഹ് വ്യക്തമാക്കി.
ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ പേരില്‍ ഫോണിലൂടെ നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലാണ് ഇക്കാര്യം വ്യക്തമാക്കി പത്രക്കുറിപ്പ് പുറത്തിറക്കിയത്.
രഹസ്യവിവരങ്ങള്‍ മോഷ്ടിച്ച് ഓണ്‍ലൈന്‍ വഴി തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി. വാട്സ്ആപ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് ബാങ്ക് അക്കൗണ്ട് വിവരങ്ങളും പാസ്വേഡുകളും മറ്റ് സ്വകാര്യ വിവരങ്ങളും ശേഖരിച്ചാണ് തട്ടിപ്പ് നടത്തുന്നത്.
13-മത് ഗർഷോം അന്തർദേശീയ പുരസ്കാരങ്ങൾ ടോക്കിയോയിൽ നടന്ന ചടങ്ങിൽ പാർലമെൻറ് അംഗം നഖമുര റികാക്കോ എം പി സമ്മാനിച്ചു. പി കെ അബ്ദുള്ള കോയ (അബുദാബി)
സ്വപ്രയത്നം കൊണ്ട് ജീവിതവിജയം നേടുകയും മറുനാട്ടിൽ മലയാളിയുടെ യെശസ് ഉയർത്തുകയും ചെയ്ത മറുനാടൻ മലയാളികളെയും സംഘടനകളെയും ആദരിക്കുവാൻ ബെംഗളൂരു ആസ്ഥാനമായ ഗർഷോം ഫൌണ്ടേഷൻ ഏർപ്പെടുത്തിയിരിക്കുന്ന ഗർഷോം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
ഇന്‍ഡിഗോ അബുദാബിയില്‍ നിന്നു കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും പ്രതിദിന വിമാന സര്‍വീസ് ആരംഭിക്കുന്നു. 15നു കോഴിക്കോട്ടേക്കും 16നു കൊച്ചിയിലേക്കുമാണു നേരിട്ടുള്ള സര്‍വീസ് തുടങ്ങുന്നത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയ്ക്കാണു കന്നി വിമാനം അബുദാബിയില്‍നിന്നു പുറപ്പെടുക.
കുവൈത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സംഘടനകള്‍ക്ക് എംബസി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. എംബസി രജിസ്ട്രേഷന് ചുരുങ്ങിയത് 500 മുതിര്‍ന്ന അംഗങ്ങള്‍ വേണമെന്നാണ് പ്രധാന നിര്‍ദേശം. ഇവര്‍ രജിസ്റ്റര്‍ ചെയ്ത മറ്റു സംഘടനകളില്‍ അംഗമാവാനും പാടില്ല.
ഔഖാഫ് മന്ത്രാലയം എജ്യുക്കേഷന്‍ എബവ് ഓള് ഫൗണ്ടേഷനു (ഇഎഎ) മായി ചേര്‍ന്ന് പ്രവാസി വിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠനത്തിന് സ്കോളര്‍ഷിപ് നല്കുന്നു. 17-25 പ്രായപരിധിയിലുള്ളവരും ദീര്‍ഘകാലമായി ഇവിടെ പഠനം തുടരുന്നവരുമായ വിദ്യാര്‍ഥികള്‍ക്കാണ് സ്കോളര്‍ഷിപ്.
യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തി ആറു മാസത്തെ താല്‍ക്കാലിക വിസ സമ്പാദിച്ച ഇന്ത്യക്കാരെ ജോലി കണ്ടെത്തുന്നതിന് സഹായിക്കാന്‍ ഇന്ത്യന്‍ എംബസി തൊഴില്‍മേള സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 16ന് രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് വരെ അബൂദബി ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍ ആയിരിക്കും മേള.