സൗദിയില്‍ അത്യാധുനിക രീതിയിലുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ വരുന്നു. സൗദിയിലെ തിരിച്ചറിയല്‍ കാര്‍ഡുകളുടെ മൂന്നാം പതിപ്പാണ് ഇറങ്ങുന്നത്. നിലവിലെ ഇഖാമക്കും സൗദികളുടെ തിരിച്ചറിയല്‍ രേഖക്കും പകരമായാണ് സ്വദേശികള്‍ക്കും വിദേശികള്‍ക്കുമായി പുതിയ കാര്ഡെത്തുന്നത്.
ഒമാന്റെ ഗതാഗത, നിയമ മേഖലകളില്‍ വന്‍ അഴിച്ചു പണിയാണ് നടപ്പിലാവാന്‍ പോവുന്നത്. ഇതിന്റെ ഭാഗമായി നിലവിലെ നിയമ ലംഘനങ്ങള്‍ക്കുള്ള ശിക്ഷ വര്‍ധിപ്പിക്കും. പിന്‍സീറ്റില്‍ ഉള്ളവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കല്‍, കുട്ടികളുടെ ചൈല്‍ഡ്സീറ്റ് എന്നിവയാണ് പ്രധാന നിയമ ഭേദഗതികള്‍.
നാഷണല്‍ അഡ്രസ് സിസ്റ്റം നടപ്പാക്കണമെന്ന സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റിയുടെ (സാമ) നിര്‍ദേശത്തെ തുടര്‍ന്നാണ് ബാങ്കുകളുടെ നീക്കം. നാഷണല്‍ അഡ്രസ് സിസ്റ്റത്തിലെ രജിസ്ട്രേഷനാണ് ഇതിനാവശ്യം. ഇതിനായി ഏപ്രില്‍ 14 ന് മുമ്പായി എല്ലാ അക്കൗണ്ട് ഉടമകളും നാഷണല്‍ അഡ്രസ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യുകയും അത് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുകയും വേണം.
സൗദിയില്‍ വിദേശി സെയില്‍സ് റെപ്രസെന്റേറ്റീവുകളുടെ ഇഖാമ പുതുക്കില്ലെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് തൊഴില്‍ മന്ത്രാലയം. സെയില്‍സ് റെപ്രസന്റേറ്റീവുകളുടെ ഇഖാമ പുതുക്കില്ലെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തൊഴില്‍ മന്ത്രാലയത്തിന്റെ വിശദീകരണം.
രാജ്യത്തേക്കുള്ള കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിനായി കനേഡിയൽ സർക്കാർ 440 മില്യൺ ഡോളർ ചെലവഴിക്കും
ജപ്പാനിലെ ടോക്കിയോയിൽ ഒക്ടോബർ ആദ്യവാരം സമ്മാനിക്കുന്ന 2018 ലെ ഗർഷോം ഇന്റർനാഷണൽ അവാർഡുകൾക്കുള്ള നാമനിർദേശങ്ങൾ ക്ഷണിച്ചു. 2018 ഫെബ്രുവരി 15 മുതൽ മെയ് 31 വരെ www.garshomonline.com ലൂടെ ഓൺലൈനായി നാമനിർദ്ദേശങ്ങൾ സമർപ്പിക്കാം.
മാർച്ച് 15 മുതൽ ബംഗളൂരുവില്‍നിന്ന് സിംഗപ്പൂരിലേക്ക് രണ്ടാമത്തെ പ്രതിദിന വിമാന സര്‍വീസ് ആരംഭിക്കുമെന്ന് ജെറ്റ് എയർവേസ് അറിയിച്ചു.
ലോകത്തിന്റെ ഏതുഭാഗത്തുനിന്നായാലും മതിയായ യോഗ്യതയുള്ള ആർക്കും യുഎസിലേക്കു തൊഴിൽ ചെയ്യാൻ വരുന്നതിനു തടസ്സമില്ലെന്നും അധികൃതർ അറിയിച്ചു.
പൊതു ഇടങ്ങള്‍ കൂടുതല്‍ വൃത്തിയോടെ നിലനിര്‍ത്താനുതകുന്ന തരത്തിലാണ് പുതിയ ശുചിത്വ നിയമം നടപ്പിലാക്കുന്നത്. പൊതു സ്ഥലത്ത് തുപ്പുകയോ, ടിഷ്യു പേപ്പര്‍, കുപ്പികള്‍, ഗാര്‍ബേജ് എന്നിവ വലിച്ചെറിയുകയോ ചെയ്താല്‍ 500 റിയാല്‍ പിഴ ഈടാക്കും. വീടുകള്‍ക്ക് മുമ്പില്‍ ഭക്ഷ്യാവശിഷ്ടങ്ങളോ ഗാര്ബേജോ കൂട്ടിയിട്ടാല്‍ 300 റിയാലാണ് പിഴ.
സൗദിയിലെ പ്രവാസികള്‍ക്കും ഇനി വീടുകളില്‍ വെച്ച് വിവാഹം നടത്താം. പ്രവാസികളുടെ വിവാഹം വീട്ടില്‍ വെച്ച് നടത്തിക്കൊടുക്കാന്‍ സൗദി നീതിന്യായ മന്ത്രാലയം വിവാഹ രജിസ്ട്രേഷന് ഓഫീസുകള്‍ക്ക് അനുമതി നല്കി. നിലവില്‍ രാജ്യത്തെ സ്വദേശികള്‍ക്ക് മാത്രമാണ് വീടുകളില്‍ വെച്ച് വിവാഹം നടത്താന്‍ അനുമതിയുണ്ടായിരുന്നത്.