സി റെസിഡന്‍സ് പെര്‍മിറ്റുള്ള കുടിയേറ്റക്കാര്‍ക്കു മാത്രമായിരിക്കും ഇനി പൗരത്വത്തിന് അപേക്ഷിക്കാനുള്ള യോഗ്യത. ഇതിനുപുറമെ സ്വിറ്റ്സര്‍ലന്‍ഡിലെ ഏതെങ്കിലുമൊരു ദേശീയ ഭാഷയില്‍ എഴുത്തു പരീക്ഷയിലൂടെ പ്രാവീണ്യം തെളിയിക്കുകയും വേണം
പുതുവര്‍ഷത്തോടനുബന്ധിച്ച് എയര്‍ വേയ്സ് ഇളവുകള്‍ പ്രഖ്യാപിച്ചു. പുതുവര്‍ഷത്തോടനുബന്ധിച്ച് കുവൈത്തില്‍ ഇന്ത്യയിലേക്കുള്ള വിമാനക്കൂലിയില്‍ 20ശതമാനം ഇളവാണ് ജെറ്റ് എയര്‍വെയ്സ് പ്രഖ്യാപിച്ചത്. ജനുവരി രണ്ടുവരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കായിരിക്കും ഇളവ് ലഭിക്കുക.
2018 ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള മാസങ്ങളിലെ ബഹ്റൈന്‍-കോഴിക്കോട് യാത്രയ്ക്കുള്ള വണ്‍വെ ടിക്കറ്റ് ശരാശരി 120 ദിനാര്‍ ആണ്. അതേസമയം ബഹ്റൈന്‍- കൊച്ചി നിരക്കില്‍ നേരിയ കുറവുണ്ട്. പോയ വര്‍ഷം ഏതാണ്ട് 100 ദിനാറിനാണ് വണ്‍വെ ടിക്കറ്റ് ലഭിച്ചിരുന്നത്.
ലോകത്തിന്റെ ഏത് കോണില്‍ നിന്നും ഓണ്‍ലൈന്‍ വഴി ഹജ്ജ് വിസ ലഭിക്കും. ‘തകാമുല്‍, തമയ്യുസ്’ എന്ന സംവിധാനമാണ് ഏര്‍പ്പെടുത്തുന്നത്. വിവിധ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ പദ്ധതി ഉടന്‍ നടപ്പിലാകുമെന്ന് സൗദി ഹജ്ജ് സഹമന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് ബിന്‍ സല്മാന് അറിയിച്ചു.
ഖത്തറില്‍ വിദ്യാഭ്യാസ വകുപ്പില്‍ അടുത്ത അക്കാദമിക വര്‍ഷത്തില്‍ (2018-19) വിവിധ തസ്തികകളില്‍ ഒഴിവ്. ഏതു രാജ്യത്തെ പൗരന്മാര്ക്കും അപേക്ഷിക്കാം. അധ്യാപകര്‍, അഡ്മിനിസ്ട്രേറ്റര്‍, വൊക്കേഷനല്‍ ട്രെയിനര്‍ എന്നീ തസ്തികകളിലായി 800 ഒഴിവുകളുണ്ട്. അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31 ആണ്.
താമസക്കാര്‍ക്കു പുറമെ സന്ദര്‍ശകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പാക്കാനുള്ള തയാറെടുപ്പുമായി ദുബായ്. ദുബായില്‍ എത്തുന്ന എല്ലാ സന്ദര്‍ശകര്‍ക്കും അടിയന്തര ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പാക്കുമെന്ന് നേരത്തെ അധികൃതര്‍ സൂചന നല്‍കിയിരുന്നു. അടുത്ത വര്‍ഷം മുതല്‍ ഇത് നിര്‍ബന്ധമാക്കാനാണ് ദുബായ് ആരോഗ്യ വകുപ്പിന്റെ നീക്കം.
പ്രവാസി ക്ഷേമനിധി, നോര്‍ക്ക ഐഡി കാര്‍ഡ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു സംസ്കൃതി ആരംഭിച്ച നോര്‍ക്ക ഹെല്പ് ഡസ്കിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു. കേരള പോതുമരമാത്ത് വകുപ്പ് മന്ത്രി ജി. സുധാകരനാണ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
ആധാര്‍ കാര്‍ഡ് സംബന്ധിച്ച വ്യക്തതയ്ക്ക് പ്രവാസികള്‍ സവിശേഷ തിരിച്ചറിയല്‍ അതോറിറ്റി (യുഐഡിഎഐ) 15നു പുറപ്പെടുവിച്ച സര്‍ക്കുലര്‍ ശ്രദ്ധിക്കണമെന്ന് കോണ്‍സുലേറ്റ് ജനറല്‍ ഓഫിസ് അറിയിച്ചു. ആധാര്‍ കാര്‍ഡ് സംബന്ധിച്ചു വ്യക്തത തേടി പ്രവാസികളുടെ ഒട്ടേറെ അന്വേഷണങ്ങള്‍ ദുബായ് കോണ്‍സുലേറ്റ് ജനറല്‍ ഓഫിസിലേക്കു ലഭിക്കുന്നുണ്ട്.
റിക്രൂട്ടിങ് കമ്പനി ലൈസന്‍സിന് അപേക്ഷിക്കുന്ന സ്വദേശി സര്‍വകലാശാല ബിരുദധാരിയായിരിക്കണമെന്നും തൊഴില്‍ മന്ത്രാലയം ഏര്‍പ്പെടുത്തിയ പരിശീലനം പൂര്‍ത്തിയാക്കണമെന്നും നിയമത്തില്‍ പറയുന്നു. കമ്പനിയുടെ ബാങ്ക് ഗ്യാരണ്ടി ഉറപ്പുവരുത്തുന്നതാണ് മറ്റൊരു ഭേദഗതി.
വീട്ടുവേലക്കാരുടെ ഹുറൂബ് ഓണ്‍ലൈന്‍ വഴി രേഖപ്പെടുത്താന്‍ സൗദി പാസ്പോര്‍ട്ട് വിഭാഗം (ജവാസാത്ത്) നാല് നിബന്ധനകള്‍ ഏര്‍പ്പെടുത്തി. ഹുറൂബ് അഥവാ ഒളിച്ചോട്ടം ഇനി ഓണ്‍ലൈന്‍ വഴി റദ്ദ് ചെയ്യാനാവില്ല. തൊഴിലാളികളെ ഹുറൂബാക്കുന്ന സാഹചര്യങ്ങള്‍ പഠിച്ച ശേഷമാണ് ജവാസാത്ത് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയത്.