Currency

യുഎസ് വർക്ക് വിസയ്ക്ക് ഇംഗ്ലീഷ് പരിജ്ഞാനവും തൊഴിൽ വൈദഗ്ദ്ധ്യവും നിർബന്ധം

സ്വന്തം ലേഖകൻSaturday, February 3, 2018 9:13 pm
English-Skills-Jobs-–-these-are-‘must-list%u2019

ചിക്കാഗോ: യുഎസ് വർക്ക് വിസ ലഭിക്കണമെങ്കിൽ ഇംഗ്ലീഷ് പരിജ്ഞാനവും തൊഴിൽ വൈദഗ്ദ്ധ്യവും ഇനിമുതൽ നിർബന്ധമായിരിക്കുമെന്നു ട്രംപ് ഭരണകൂടം വ്യക്തമാക്കി.

ലോകത്തിന്റെ ഏതുഭാഗത്തുനിന്നായാലും മതിയായ യോഗ്യതയുള്ള ആർക്കും യുഎസിലേക്കു തൊഴിൽ ചെയ്യാൻ വരുന്നതിനു തടസ്സമില്ലെന്നും അധികൃതർ അറിയിച്ചു.

രാജ്യത്തേക്കു കുടിയേറാൻ താല്പര്യപ്പെടുന്നവർ അമേരിക്കൻ മൂല്യങ്ങളെ അംഗീകരിക്കുന്നവരും രാജ്യത്തിനു ഗുണപരമാകുന്ന പ്രവർത്തികളിൽ ഏർപ്പെടുന്നവരുമാകണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

അതേസമയം ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്കു സഹായകമാകുന്നതാണു യുഎസിന്റെ ഈ നിലപാട്. നിലവിൽ യുഎസിലെ വിദേശികളായ വിദഗ്ത തൊഴിലാളികളിൽ ഏറിയ പങ്കും ഇന്ത്യക്കാരാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x