പ്രവാസി മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തില്‍ മാറ്റമില്ലെന്ന് നോര്‍ക്ക. ബജറ്റ് നിര്‍ദേശങ്ങള്‍ നടപ്പില്‍ വരുന്ന ഏപ്രില്‍ ഒന്നു മുതല്‍ തന്നെ പദ്ധതി പ്രാബല്ല്യത്തില്‍ വരുമെന്നും അധികൃതര്‍ അറിയിച്ചു. നേരത്തെ ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ പ്രഖ്യാപനം പ്രവാസ ലോകത്ത് വലിയ പിന്തുണ നേടിയിരുന്നു.
ലോകത്ത് എവിടെനിന്നും സൗജന്യമായി വിളിക്കാവുന്ന നോര്‍ക്ക റൂട്ട്സിന്റെ രാജ്യാന്തര ടോള്‍ ഫ്രീ നമ്പറിന് പ്രവാസലോകത്തുനിന്ന് നല്ല പ്രതികരണം
യു.എസ്.എ, യു.കെ, സൗദി എന്നീ രാജ്യങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. പാസ്പോര്‍ട്ട് സംബന്ധമായതുൾപ്പെടെയുള്ള എംബസി സേവനങ്ങള്‍ക്കു ഓൺലൈനിലൂടെ അപേക്ഷ സമർപ്പിക്കുവാനാകും.
പ്രോക്സി വോട്ടു സമ്പ്രദായം വരുന്ന പാര്‍ലമെന്റ് തെരെഞ്ഞടുപ്പില്‍ പ്രാബല്യത്തില്‍ വരില്ല. ലോക്സഭയില്‍ പാസാക്കിയ ജനപ്രാതിനിധ്യ ബില്‍, രാജ്യസഭയുടെ അംഗീകാരം ലഭിക്കാത്തതിനാലാണ് നടപ്പിലാക്കുവാന്‍ സാധിക്കാതെ പോകുന്നത്.
കുവൈത്തില്‍ നിന്ന് കേരളത്തിലെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കും മംഗലാപുരത്തേക്കുമുള്ള എയല്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകളില്‍ ലഗേജ് 40 കിലോ വരെയാക്കി ഉയര്‍ത്തി. രണ്ട് നിരക്കുകളിലായി 30 കിലോഗ്രാം, 40 കിലോഗ്രാം എന്നിങ്ങനെ ലഗേജ് കൊണ്ടുപോകാം.
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിശ്ചിത ബാങ്കുകളുടെ ക്രെഡിറ്റ് ഉപയോഗിച്ച് ബുക്ക് ചെയ്യുമ്പോള്‍ തവണ വ്യവസ്ഥയില്‍ പണമടക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ചെറിയ തുക ഇ.എം.ഐ ആയി അടച്ചതിന് ശേഷം പന്ത്രണ്ട് മാസം കൊണ്ട് മുഴുവന്‍ തുക അടച്ചാല്‍ മതിയാകും.
പ്രവാസികള്‍ക്കായി ഒട്ടേറെ ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. കെഎസ്എഫ്ഇ പ്രവാസി ചിട്ടിയുടെ പ്രവര്‍ത്തനം യുഎഇ കൂടാതെ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുമെന്നു ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണത്തില്‍ അറിയിച്ചു.. ഫെബ്രുവരി മുതല്‍ ഇതു നടപ്പാകും. ഏതാനും മാസങ്ങള്‍ കൂടി കഴിയുമ്പോള്‍ ലോകത്ത് ഏതു രാജ്യത്തു നിന്നും ചിട്ടിയില്‍ ചേരാനാകും.
മടങ്ങിവരുന്ന പ്രവാസികള്‍ക്ക് സ്വയം സംരംഭങ്ങള്‍ തുടങ്ങാനുള്ള മൂലധന സബ്സിഡിയും പലിശ സബ്സിഡിയും നോര്‍ക്ക റൂട്ട്സ് നല്‍കുമെന്ന് നോര്‍ക്ക സിഇഒ ഹരികൃഷ്ണന് നമ്പൂതിരി പറഞ്ഞു. വിദേശത്തു നിന്ന് തിരിച്ചെത്തുന്ന പ്രവാസികള്‍ തുടങ്ങുന്ന 30 ലക്ഷം രൂപ വരെ മൂലധനചിലവുള്ള സംരംഭങ്ങള്‍ക്ക് 15 ശതമാനംവരെ മൂലധന സബ്സിഡിയായി ഈ പദ്ധതിയില്‍ ലഭിക്കും.
ഓസ്ട്രേലിയ ഡേ ആയ ജനുവരി 26നു ആയിരക്കണക്കിന് പേരാണ് പൗരത്വം സ്വീകരിക്കുന്നത്. ഓസ്ട്രേലിയയില്‍ പൗരത്വം നല്‍കുന്നതിനുള്ള നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍. ഓസ്ട്രേലിയന്‍ പൗരത്വം നേടിക്കഴിഞ്ഞാല്‍ എന്തൊക്കെ ഗുണങ്ങളാണുള്ളത് എന്നറിയാമോ?
ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീതാ ഗോപിനാഥ്, നോര്‍വീജിയന്‍ എംപി ഹിമാന്‍ഷു ഗുലാത്തി, സൗത്ത് ആഫ്രിക്കന്‍ നയതന്ത്രജ്ഞന് അനില്‍ സുക്ലാല്‍ എന്നിവരടക്കം 30 ഇന്ത്യന്‍ വംശജര്‍ പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡിന് അര്‍ഹരായി. 30 പ്രവാസികള്‍ക്കും ഇന്ത്യന്‍ വംശജര്‍ക്കും സംഘടനകള്‍ക്കുമാണ് പുരസ്കാരങ്ങള്‍ ലഭിച്ചത്.