
ലണ്ടന്‍: വിദേശരാജ്യങ്ങളിലെ എംബസി സേവനങ്ങള്‍ക്കുള്ള അപേക്ഷകള്‍ ഓൺലൈനിലൂടെ ലഭ്യമാക്കുന്നത് അടുത്തയാഴ്ച മുതല്‍. യു.എസ്.എ, യു.കെ, സൗദി എന്നീ രാജ്യങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. പാസ്പോര്‍ട്ട് സംബന്ധമായതുൾപ്പെടെയുള്ള എംബസി സേവനങ്ങള്‍ക്കു ഓൺലൈനിലൂടെ അപേക്ഷ സമർപ്പിക്കുവാനാകും.
പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ എല്ലാ ഇന്ത്യന്‍ എംബസികളിലും കോണ്‍സുലേറ്റുകളിലും ആരംഭിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. സൗദിയില്‍ വി.എഫ്.എസുമായി സഹകരിച്ച് കഴിഞ്ഞ ദിവസം മുതല്‍ ഓണ്‍ലൈനില്‍ അപേക്ഷകള്‍ പരീക്ഷണാടിസ്ഥാനത്തിൽ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.
ഓര്‍ഡിനറി പാസ്പോര്‍ട്ട്, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സറണ്ടര്‍, ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട്, തുടങ്ങിയ സേവനങ്ങള്‍ക്കാണ് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കേണ്ടത്. ഇന്ത്യയിലെ പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളെ പോലെ ഓണ്‍ലൈനില്‍ പണമടക്കുവാനോ ഫോട്ടോയെടുക്കുവാനോ ഉള്ള സൗകര്യങ്ങള്‍ തുടക്കത്തില്‍ ലഭ്യമാകില്ല. ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്ന അപേക്ഷയുടെ പ്രിന്റ് എടുത്ത് ഫോട്ടോ പതിച്ച് നിശ്ചിത ഫീസ് സഹിതം വി.എഫ്.എസ് ഓഫീസില്‍ നേരിട്ടെത്തി സമര്‍പ്പിക്കുകയാണ് വേണ്ടത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.