Currency

പ്രവാസികളുടെ മൃതദേഹം നാട്ടില്‍ എത്തിക്കല്‍; പ്രഖ്യാപനത്തില്‍ മാറ്റമില്ല; ഏപ്രില്‍ മുതല്‍ പദ്ധതി പ്രാബല്യത്തില്‍

സ്വന്തം ലേഖകന്‍Monday, March 4, 2019 12:28 pm

ന്യൂഡല്‍ഹി: പ്രവാസി മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തില്‍ മാറ്റമില്ലെന്ന് നോര്‍ക്ക. ബജറ്റ് നിര്‍ദേശങ്ങള്‍ നടപ്പില്‍ വരുന്ന ഏപ്രില്‍ ഒന്നു മുതല്‍ തന്നെ പദ്ധതി പ്രാബല്ല്യത്തില്‍ വരുമെന്നും അധികൃതര്‍ അറിയിച്ചു. നേരത്തെ ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ പ്രഖ്യാപനം പ്രവാസ ലോകത്ത് വലിയ പിന്തുണ നേടിയിരുന്നു. എന്നാല്‍ പ്രഖ്യാപനം നടപ്പാകില്ലെന്ന വിധത്തില്‍ പദ്ധതിയെ കുറിച്ച് ചില കേന്ദ്രങ്ങള്‍ പ്രചാരണം നടത്തുന്നതായി നോര്‍ക്ക കുറ്റപ്പെടുത്തി.

ഏതെല്ലാം വിഭാഗങ്ങള്‍ക്കാണ് സൗജന്യ സഹായം ലഭിക്കുക എന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് ഉടന്‍ വ്യക്തത നല്‍കുമെന്നും നോര്‍ക്ക അധികൃതര്‍ വ്യക്തമാക്കി. പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടെ നോര്‍ക്കയുടെ കോള്‍സെന്ററിലും വെബ്സൈറ്റിലും വിവരങ്ങള്‍ ലഭ്യമായിരിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x