Currency

899 രൂപയ്ക്ക് വിമാനയാത്ര; ഹോളി സെയിലുമായി ഇന്‍ഡിഗോ

സ്വന്തം ലേഖകന്‍Thursday, March 7, 2019 4:56 pm

ന്യൂഡല്‍ഹി: കുറഞ്ഞ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ച് ഗോ എയറും സ്പൈസ് ജെറ്റും രംഗത്തുവന്നതിനു പിന്നാലെ ഹോളി സെയിലുമായി എത്തിയിരിക്കുകയാണ് ഇന്‍ഡിഗോ. ആഭ്യന്തര സര്‍വീസിന് ഇന്‍ഡിഗോ ഈടാക്കുന്ന കുറഞ്ഞ നിരക്ക് 899 രൂപയാണ്. അന്താരാഷ്ട്ര സര്‍വീസിന് 3399 രൂപയും. ഈ വര്‍ഷം മാര്‍ച്ച് 19നും സപ്തംബര്‍ 28നുമിടയില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് നിരക്കിളവ് ലഭിക്കുക. പക്ഷെ മാര്‍ച്ച് ഏഴിനു മുമ്പ് ബുക്ക് ചെയ്തിരിക്കണമെന്ന് നിബന്ധനയുണ്ട്.

ബഗ്ദോഗ്രയില്‍ നിന്ന് ഗുവാഹത്തിയിലേക്കുള്ള ഫ്ളൈറ്റിനാണ് 899 രൂപ ടിക്കറ്റ്. ഡല്‍ഹി-അമൃതസര്‍ ടിക്കറ്റിന് 1899 രൂപയും ബംഗളൂരു-അഹമ്മദാബാദ് യാത്രയ്ക്ക് 1799 രൂപയും ഡല്‍ഹി-അഹമ്മദാബാദ് ഫ്ളൈറ്റിന് 2199 രൂപയുമാണ് ഓഫര്‍. ഡല്‍ഹി-കൊല്‍ക്കത്ത- 2899 രൂപ, ഡല്‍ഹി-മുംബൈ- 2399 രൂപ, ബംഗളൂരു-ഡല്‍ഹി- 2899 രൂപ എന്നിങ്ങനെയാണ് ഓഫര്‍ നിരക്ക്.

അന്താരാഷ്ട്ര സര്‍വീസുകളില്‍ ഡല്‍ഹിയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് 3799 രൂപ, ഡല്‍ഹിയില്‍ ദുബായിലേക്ക് 6499 രൂപ, ഡല്‍ഹിയില്‍ നിന്ന് ക്വലാലംപൂരിലേക്ക് 7199 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. നോണ്‍ സ്റ്റോപ്പ് വിമാനങ്ങളില്‍ മാത്രമാണ് ഓഫര്‍ നിരക്ക് ബാധകം. ഗ്രൂപ്പ് ബുക്കിങ്ങുകള്‍ക്ക് ഓഫര്‍ ലഭിക്കില്ലെന്നും എയര്‍ലൈന്‍സ് വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x