പ്രവാസികള്‍ക്ക് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനായുള്ള രജിസ്ട്രേഷന് ഇപ്പോഴും തുടരുന്നു. നവംബര്‍ 15 വരെ മാത്രമേ പേര് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ എന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും വെബ്സൈറ്റില്‍ രജിസ്ട്രേഷന് അവസാനിപ്പിച്ചിട്ടില്ല.
വോട്ടേഴ്സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ പ്രവാസികള്‍ക്കുള്ള അവസരം ഇന്ന് അവസാനിക്കുന്നു. എന്നാല്‍ വളരെ കുറവ് പ്രവാസികള്‍ മാത്രമാണ് അവസരം ഉപയോഗപ്പെടുത്തി വോട്ടറാവാനായുള്ള അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷ നല്‍കാനുള്ള സമയം നീട്ടിനല്‍കണമെന്നാണ് പ്രവാസികളുടെ ശക്തമായ ആവശ്യം.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാനുള്ള അവസരം ഇനി മൂന്നുദിവസം കൂടി മാത്രം. തെരഞ്ഞെടുപ്പ് കമീഷന്റെ അറിയിപ്പനുസരിച്ച് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 15 ആണ്.
വിമാനയാത്രയ്ക്ക് ഇനി വീട്ടില്‍ നിന്ന് തന്നെ ലഗേജ് ചെക്കിന് ചെയ്യാം. തിരക്കേറിയ ഡിസംബര്‍ മാസം കണക്കിലെടുത്താണ് എമിറേറ്റ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. യാത്രക്കാര്‍ക്ക് ഇത് ഏറെ പ്രയോജനപ്രദമാകും ഈ സംവിധാനം. വെബ്സൈറ്റിലൂടെ ഈ സൗകര്യത്തിനായി ബുക്ക് ചെയ്യാവുന്നതാണ്.
ഖത്തറില്‍ ഇനിയും എക്സിറ്റ് പെര്‍മിറ്റ് ബാധകമായ അഞ്ചു ശതമാനം പേരില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ തൊഴിലാളികള്‍ക്കായി പുതിയ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ഒരുക്കിയ പ്രത്യേക പേജില്‍ ഐഡി നമ്പര്‍ നല്കിയാല് ഇക്കാര്യമറിയാം.
യുഎഇയില്‍ നിന്ന് കേരളത്തിലെ നഗരങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ സെക്ടറുകളില്‍ വിമാന ടിക്കറ്റ് നിരക്ക് കുറച്ച് കമ്പനികള്‍. ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് 290 ദിര്‍ഹമാണ് എയര്‍ അറേബ്യയുടെ നിരക്ക്. കൊച്ചിയിലേക്ക് 320 ദിര്‍ഹത്തിനും എയര്‍ അറേബ്യയില്‍ ടിക്കറ്റ് ലഭിക്കും.
ആസ്ട്രേലിയയിൽ തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന ആദ്യ ഇന്ത്യക്കാരൻ എന്നതിന് പുറമെ വിറ്റൽസി സിറ്റി കൗൺസിലിന്റെ ചരിത്രത്തിലെ വെള്ളക്കാരനല്ലാത്ത ആദ്യ അംഗം കൂടിയാണ് ആലപ്പുഴ ജില്ലയിലെ കുട്ടനാട് മഴലാടി സ്വദേശിയായ ടോം ജോസഫ്
യു.എ.ഇയില്‍ അനധികൃത താമസക്കാര്‍ക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് നീട്ടി. ഡിസംബര്‍ ഒന്ന് വരെ ഒരു മാസത്തേക്ക് കൂടിയാണ് ആനുകൂല്യം നീട്ടിയത്. ആഗസ്റ്റ് ഒന്നിന് ആരംഭിച്ച പൊതുമാപ്പ് ഇന്ന് അവസാനിക്കാനിരിക്കെയാണ് നടപടി. ആയിരക്കണക്കിന് പ്രവാസികള്‍ക്ക് തീരുമാനം ഗുണകരമാകും.
ഓഗസ്റ്റ് ഒന്നു മുതല്‍ യുഎഇ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്ന പൊതുമാപ്പ് കാലാവധി നീട്ടിയേക്കുമെന്ന് സൂചന. അബുദാബിയിലെയും ഷാര്‍ജയിലെയും ഇമിഗ്രേഷന്‍ അധികൃതരെ ഉദ്ധരിച്ച് യുഎഇയിലെ പ്രമുഖ മാധ്യമമായ ഖലീജ് ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്ത്യയില്‍ നിന്നുള്ള റിക്രൂട്മെന്റ് നടപടികള്‍ക്കു ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ കുവൈത്ത് ആലോചിക്കുന്നു. അടുത്ത ആഴ്ച ഡല്‍ഹിയില്‍ ഇന്ത്യന്‍ അധികൃതരുമായി നടക്കുന്ന കൂടിക്കാഴ്ചയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് കുവൈത്ത് തൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബീഹ് വ്യക്തമാക്കി.