Currency

വോട്ടേര്‍സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാനുള്ള അവസാന ദിനം

സ്വന്തം ലേഖകന്‍Thursday, November 15, 2018 11:36 am

ദുബായ്: വോട്ടേഴ്സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ പ്രവാസികള്‍ക്കുള്ള അവസരം ഇന്ന് അവസാനിക്കുന്നു. എന്നാല്‍ വളരെ കുറവ് പ്രവാസികള്‍ മാത്രമാണ് അവസരം ഉപയോഗപ്പെടുത്തി വോട്ടറാവാനായുള്ള അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷ നല്‍കാനുള്ള സമയം നീട്ടിനല്‍കണമെന്നാണ് പ്രവാസികളുടെ ശക്തമായ ആവശ്യം.

വോട്ടേഴ്സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാനുള്ള തീയതി അവസാനിക്കുമ്പോള്‍ ലക്ഷക്കണക്കിന് വരുന്ന പ്രവാസികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ നല്‍കിയ കാലയളവ് വളരെ കുറഞ്ഞു പോയെന്ന ആക്ഷേപം ശക്തമാണ്.

ഇലക്ഷന്‍ കമ്മീഷനില്‍ നിന്നും ഔദ്യോഗികമായി ലഭിക്കേണ്ട കൃത്യമായ നിര്‍ദേശങ്ങളുടെ അഭാവം പലരെയും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ നിന്നും പിന്നോട്ടകറ്റിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x