വിദേശത്തു നിന്നും നാട്ടിലേക്കു പണം അയക്കുക എന്നത് ഇപ്പോൾ ലളിതമായി പ്രക്രിയയാണ്. എങ്കിലും ചില കാര്യങ്ങളിൽ ശ്രദ്ധിക്കുന്നത് നാട്ടിലേക്കു പണം അയക്കുമ്പോൾ ഉണ്ടാകുന്ന അനാവശ്യചെലവുകൾ ഇല്ലാതാക്കാൻ സഹായിക്കും.
ഓണ്‍ലൈനായി പാസ്പോര്‍ട്ടിന് അപേക്ഷിക്കാമെന്നത് വലിയ ആശ്വാസമാണ്. അതിനായി നിങ്ങൾ ചെയ്യേണ്ടത് എന്തൊക്കെയാണെന്നു നോക്കാം
ഈ മാസം 15 മുതല്‍ പൂര്‍ണമായും ഓണ്‍ലൈനായി മാത്രം അപേക്ഷകള്‍ സമര്‍പ്പിക്കണം. http://passport.gov.in/nri/Online.do. എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. വെബ്സൈറ്റില്‍ നിന്ന് പാസ്പോര്‍ട്ട് ഓണ്‍ലൈന്‍ റജിസ്ട്രേഷന് ഫോം ലഭ്യമാവും. ഓണ്‍ലൈന്‍ റജിസ്ട്രേഷന്, അപേക്ഷകന്റെ വിവരങ്ങള്‍, വിലാസം എന്നീ മൂന്നു ഭാഗങ്ങളാണ് അപേക്ഷാ ഫോമില്‍ ഉള്ളത്.
വിമന യാത്രാ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ പുതിയ യാത്രാ വിലക്ക് മാനദണ്ഡങ്ങള്‍ ഇന്ന് മുതല്‍ പ്രബല്യത്തില്‍ വന്നു. അച്ചടക്കമില്ലാത്തവരും പ്രശ്നക്കാരുമായ യാത്രക്കാര്‍ക്ക് കുറ്റ കൃത്യത്തിന്റെ തോതനുസരിച്ച് മൂന്ന് മാസം മുതല്‍ ആജീവനാന്ത വിലക്ക് വരെ ഏര്‍പ്പെടുത്താനാണ് തീരുമാനം.
പ്രവാസി ചിട്ടിയിൽ ഓണ്‍ലൈനായി ചിട്ടിയില്‍ ചേരുന്നതിനും ലേലം കൈക്കൊള്ളുന്നതിനുള്ള സൗകര്യങ്ങള്‍ ഉണ്ടായിരിക്കും. വെസ്റ്റേണ്‍ യൂണിയന് തുടങ്ങിയ ഏതെങ്കിലും പേയ്മെന്റ് ഗേറ്റ് വേ വഴി പ്രവാസികള്‍ക്ക് തങ്ങളുടെ മാസത്തവണ അടയ്ക്കാം.
ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. ഡിസംബര്‍ 31 വരെയാണ് സമയം നീട്ടിയത്. കാര്‍ഡുകള്‍ ബന്ധിപ്പിക്കാതെ ഇതിനകം നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തവര്‍ക്കും ഇത് പ്രയോജനപ്പെടുത്താം. രണ്ടാം തവണയാണു സമയം നീട്ടിനല്‍കുന്നത്. സമയപരിധി ഇന്നലെ അവസാനിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി.
പ്രവാസി പെന്ഷന് മൂവായിരമായി ഉയര്‍ത്തും, ക്ഷേമനിധി അംഗങ്ങള്‍ മരിച്ചാല്‍ നല്കുന്ന ധനസഹായം അമ്പതിനായിരത്തില്‍ നിന്ന് ഒരു ലക്ഷം രൂപയായി ഉയര്‍ത്താനും തീരുമാനിച്ചു. കേരളത്തില്‍ തിരിച്ചെത്തിയ പ്രവാസികളില്‍ 60 വയസ്സ് പിന്നിട്ടവരെ കൂടി പെന്ഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
തിരഞ്ഞെടുത്ത റൂട്ടുകളില്‍ കേവലം 999 രൂപയുടെ ടിക്കറ്റില്‍ യാത്ര ചെയ്യാനുള്ള ഓഫറാണ് എയര്‍ഏഷ്യ അവതരിപ്പിക്കുന്നത്. ആഗസ്റ്റ് 21 മുതല്‍ 27 വരെയാണ് ടിക്കറ്റുകള്‍ ബുക്കു ചെയ്യാനുള്ള അവസരം. ഈ ടിക്കറ്റുകള്‍ ഉപയോഗിച്ച് 2018 ഫെബ്രുവരി 26 മുതല്‍ ആഗസ്റ്റ് 28 വരെയുള്ള ഏതു ദിവസത്തേക്ക് വേണമെങ്കിലും യാത്ര ചെയ്യാന്‍ കഴിയും.
കമ്മീഷന് ഒരു വര്‍ഷമായിട്ടും ഓഫീസോ മറ്റ് സൗകര്യങ്ങളോ അനുവദിക്കാത്തത് വിവാദമായിരുന്നു. ജസ്റ്റിസ് ഭവദാസന്റെ കൊച്ചിയിലെ വീട്ടിലാണ് കമ്മീഷന് പ്രവര്‍ത്തിച്ച് വന്നത്. തുടര്‍ന്ന് ഇപ്പോള്‍ നോര്‍ക്കയുടെ കെട്ടിടത്തിലാണ് കമ്മീഷന് സര്‍ക്കാര്‍ ഓഫീസ് അനുവദിച്ചത്.
അയ്യായിരം മുതല്‍ പതിനായിരം രൂപ വരെയാണ് നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക്. എന്നാല്‍ മടക്കയാത്രയ്ക്കുള്ള ടിക്കറ്റിന് ആറിരട്ടിയിലേറെ രൂപയാണ് നല്‍കേണ്ടി വരുന്നത്. മുപ്പത്തയ്യായിരം രൂപ മുതല്‍ ഒരു ലക്ഷം വരെയാണു വിവിധ കമ്പനികളുടെ നിരക്ക്. മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വര്‍ധനയാണിതെന്നു ട്രാവല്‍ ഏജന്‍സികള്‍ സാക്ഷ്യപ്പെടുത്തുന്നു.