ജെറ്റ് എയര്‍വെയ്സില്‍ ഇന്ന് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റിന് 12 ശതമാനം ഇളവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കും നേപ്പാള്‍, ബംഗ്ലദേശ്, ശ്രീലങ്ക, ഫാര്‍ ഈസ്റ്റ് രാജ്യങ്ങളിലേക്കുമുള്ള ടിക്കറ്റിനാണ് ഇളവ് ലഭിക്കുക.
ഫ്ലാറ്റുകളുടെ രൂപരേഖയുള്പ്പെടെയുള്ള കാര്യങ്ങളില്‍ പ്രവാസികളുടെ അഭിപ്രായം തേടുമെന്ന് കേരള ഭവനനിര്‍മാണ ബോര്‍ഡ് ചെയര്മാന് അറിയിച്ചു. പ്രവാസികളുടെ നിര്‍ദേശങ്ങള്‍ തേടുന്നതിന് മാധ്യമങ്ങള്‍, പ്രവാസി സംഘടനകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ തുടങ്ങിയ മാര്‍ഗങ്ങള്‍ സ്വീകരിക്കും. കൂടാതെ ഓണ്‍ലൈന്‍ സാധ്യതകളും ഇതിനായി ഉപയോഗിക്കും.
കേരള സമാജം ഐ എ എസ് അക്കാഡമിയുടെ സഹകരണത്തോടെ സിവിൽ സർവീസസ് പരീക്ഷക്ക് തയാറെടുക്കുന്നവർക്കായി ഒക്ടോബർ 8 നു സൗജന്യ ഏക ദിന ശില്പശാല സംഘടിപ്പിക്കുന്നു.
നവംബര്‍ മൂന്നു വരെയുള്ള കാലയളവിൽ 76 ലക്ഷം കുട്ടികള്‍ക്ക് വാക്സിന് നല്‍കാനാണു സർക്കാർ ലക്ഷ്യമിടുന്നത്.
സെപ്തംബര്‍ 24 മുതല്‍ 28 വരെയാണ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വര്‍ഷം ഡിസംബര്‍ 10 വരെയുള്ള യാത്രാ ടിക്കറ്റുകള്‍ ഇളവോടെ ബുക്ക് ചെയ്യാനാകും. കേരളത്തിലെ മൂന്ന് എയര്‍പോര്‍ട്ടുകള്‍ക്ക് പുറമെ ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്കും എയര്‍ അറേബ്യ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ വൈകിട്ട് ആറിന് ബിന്‍ ഉംറാനില് അല്‍ അഹ്ലി ആശുപത്രിക്കു സമീപമുള്ള സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ് ആസ്ഥാനത്തെ ഓഫിസേഴ്സ് ക്ലബിലാണ് സെമിനാര്‍. ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് വകുപ്പാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.
ഇത്തിഹാദ് എയര്‍വേയ്സിലൂടെ യാത്ര ചെയ്യുന്നവര്‍ക്കാണ് പുതിയ പ്ലാനിന്റെ ആനുകൂല്യം ലഭിക്കുന്നത്. എന്നാല്‍ വിമാനക്കമ്പനിയുടെ വെബ്സൈറ്റില്‍ നിന്നും നേരിട്ട് ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുള്ളൂവെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.
വിദേശത്ത് വസിക്കുന്ന ഇന്ത്യക്കാർ ഭവനവായ്പ എടുത്തു വീടു വെയ്ക്കുന്നത് നാട്ടിൽ ഒരു വീട് എന്നതിനപ്പുറം സമ്പാദ്യം എന്ന തരത്തിലും വളരെ അനുയോജ്യമാണ്
കുവൈറ്റിലെ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകനും 2016 ലെ ഗർഷോം ഇന്റർനാഷണൽ അവാർഡ് ജേതാവുമായ മനോജ് മാവേലിക്കരയാണ് ജനനി ചാരിറ്റബിൾ ആൻഡ് കൾച്ചറൽ സൊസൈറ്റി രക്ഷാധികാരി
പ്രവാസികളുടെ ഇന്ത്യയില്‍ നടക്കുന്ന വിവാഹത്തിന് കൂടി ആധാര്‍ നിര്‍ബന്ധമാക്കാനാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. ഇതോടെ എന്‍ആര്‍ഐ, ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ, പഴ്സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ എന്നിവരുടെയെല്ലാം ഇന്ത്യയില്‍ നടത്തുന്ന വിവാഹങ്ങള്‍ക്ക്, ആധാര്‍ നിര്‍ബന്ധമാകും. അതേസമയം നിയമപ്രകാരം പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡിന് അര്‍ഹതയില്ലെന്ന മുന്നിലപാടിലും അധികൃതര്‍ മാറ്റം വരുത്തിയിട്ടില്ല.