നിലവില്‍ ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്ക് സൗദി എയര്‍ലൈന്‍സിനു ആഴ്ചയില്‍ അഞ്ച് സര്‍വീസുകളാണുള്ളത്. ഇതിനു പുറമെ അടുത്ത മാസം അഞ്ച് മുതല്‍ രണ്ട് സര്‍വീസുകള്‍ കൂടി അധികമായി ആരംഭിക്കും. ചൊവ്വ, വ്യാഴം എന്നീ ദിവസങ്ങളിലാണ് അധിക സര്‍വീസുകള്‍.
എയര്‍ ഇന്ത്യയും കരിപ്പൂരിലെ അതോറിറ്റി ഉദ്യോഗസ്ഥരും സംയുക്തമായാണ് സാധ്യത പഠന റിപ്പോര്‍ട്ട് തയാറാക്കിയത്. കോഡ് ഇ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ബി 747-400, ബി 777-300 ഇ.ആര്, ബി 777-200 എല്‍.ആര്, ബി 787-8 ഡ്രീംലൈനര്‍ വിമാനങ്ങളുടെ റിപ്പോര്‍ട്ടാണ് ഡല്‍ഹിയിലെ അതോറിറ്റി ആസ്ഥാനത്തിന് സമര്‍പ്പിക്കുക.
പ്രവാസി കേരളീയരില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്നതിനും ഈ നിക്ഷേപം ഉപയോഗിച്ച് കിട്ടുന്ന തുകയും സര്‍ക്കാര്‍ വിഹിതവും ചേര്‍ത്ത് നിക്ഷേപകര്‍ക്ക് പ്രതിമാസം ഡിവിഡന്റ് നല്കുന്ന പദ്ധതി നടപ്പാക്കാനും ഉദ്ദേശിച്ചാണ് നിയമം ഭേദഗതി ചെയ്യുന്നത്.
കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലെത്താനുള്ള യാത്രക്കാര്‍ക്കാണ് അറിയിപ്പ്. എയര്‍ ഇന്ത്യക്ക് പുറമെ ജെറ്റ് എയര്‍വേയ്സ്, ഇന്റിഗോ, വിസ്താര എന്നീ വിമാന കമ്പനികളാണ് സോഷ്യല്‍ മീഡിയ വഴി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ജനുവരി 25 മുതല്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഗോവയിലേക്ക് ഇന്‍ഡിഗോ വിമാന സര്‍വീസ് ആരംഭിക്കും. ബുക്കിങ് തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. 1999 രൂപയ്ക്കാണ് ഇപ്പോള്‍ ബുക്കിങ് തുടങ്ങിയിട്ടുള്ളത്.
ജനുവരി ഒന്നിന് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. കരുനാഗപ്പളളി യാഡിലെ അറ്റകുറ്റപ്പണിയെ തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. തിരുവനന്തപുരം- മധുര അമൃത എക്സ്പ്രസ് രാത്രി 10ന് പകരം 12നായിരിക്കും തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുക. കൊല്ലത്തു പിടിച്ചിടും.
പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടില്‍ തിരികെയെത്തി ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമാവുന്ന സര്‍ക്കാരിന്റെ ‘സാന്ത്വനം’ പദ്ധതിക്ക് ഈ സാമ്പത്തിക വര്‍ഷം 10 കോടി രൂപ അധികമായി അനുവദിച്ചു. ഇതുവഴി 3750 പേര്‍ക്ക് കൂടുതലായി ആനുകൂല്യം ലഭിക്കും.
കണ്ണൂര്‍ വിമാനത്താവളത്തില്‍ സര്‍വീസ് തുടങ്ങാന്‍ തയാറാണെന്ന് ഒമാന്‍ എയര്‍ സിഇഒ അബ്ദുള്‍ അസീസ് അല്‍ റസി. ഒരുപാട് സാധ്യതകള്‍ ഉള്ള വിമാനത്താവളമാണ്, ആദ്യ ഘട്ടപഠനം പൂര്‍ത്തിയാക്കി, സര്‍ക്കാര്‍ അനുമതിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കരിപ്പൂരിലേക്ക് കാര്‍ഗോ സര്‍വീസ് ആരംഭിച്ച് സൗദി എയര്‍ലൈന്‍സ്. ആഴ്ചയില്‍ 60 ടണ്ണോളം ചരക്കുകള്‍ കടത്താനാണ് സൗദി എയര്‍ലൈന്‍സ് കാര്‍ഗോ കമ്പനിയായ സൗദി കാര്‍ഗോ തയ്യാറായതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ കരിപ്പൂരിലേക്ക് സൗദിയിലെ ജിദ്ദ, റിയാദ് എന്നിവിടങ്ങളില്‍ നിന്നുമാണ് നേരിട്ട് സര്‍വ്വീസുകള്‍ നടക്കുന്നത്.
നോര്‍ക്ക റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലാ ഓഫിസുകളിലാണ് ഈ സൗകര്യം ലഭ്യമാകുക. ഒരു സര്‍ട്ടിഫിക്കറ്റിന് 3500 രൂപയാണ് ഫീസ്. കൂടാതെ, അതതു സര്‍വ്വകലാശാലകളുടെ പരിശോധനാഫീസും നോര്‍ക്ക റൂട്ട്സിന്റെ സര്‍വീസ് ചാര്‍ജ്ജും നല്‍കണം.