ചില ഗള്‍ഫ് സെക്ടറുകളിലേക്ക് ഗോ എയര്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും ഇത് ആദ്യമായാണ് സൗദിയിലേക്കുള്ള സര്‍വീസിനുള്ള അനുമതി ലഭിക്കുന്നത്. കണ്ണൂരില്‍ നിന്നും മൂന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് നടത്താനുള്ള അനുമതിയാണ് ഗോ എയറിന് വ്യോമയാന മന്ത്രാലയം നല്‍കിയിരിക്കുന്നത്.
കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് സൗദി എയര്‍ലൈന്‍സിന്റെ സര്‍വിസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. ഫെബ്രുവരി അഞ്ച് മുതലാണ് എണ്ണം ഒമ്പതായി വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ജിദ്ദയിലേക്ക് ആഴ്ചയില്‍ സര്‍വിസുകളുടെ എണ്ണം ഏഴായി ഉയരും.
കാത്തിരിപ്പിന് അവസാനമായി. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആദ്യ വിമാനം പറന്നുയര്‍ന്നു. രാവിലെ 10.55 നാണ് ആദ്യവിമാനത്തിന്റെ ഫ്ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് നിര്‍വഹിച്ചത്. അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ആദ്യം കണ്ണൂരില്‍ നിന്ന് പറന്നത്.
പ്രവാസി മലയാളികള്‍ വിദേശ നാടുകളില്‍ നേരിടുന്ന നിയമപ്രശ്നങ്ങള്‍ക്ക് നോര്‍ക്കാ റൂട്ട്സ് വഴി നിയമസഹായം നല്കുവാനുള്ള പദ്ധതിക്ക് തുടക്കം കുറിക്കുന്നു. വിദേശത്ത് ജോലി ചെയ്ത അഭിഭാഷകര്‍ക്കാണ് പ്രവാസിനിയമസെല്ലില് മുന്‍ഗണന ലഭിക്കുക. ഇതിനു വേണ്ടിയുള്ള അപേക്ഷകള്‍ ഉടന്‍ തന്നെ കേരള സര്‍ക്കാര്‍ ക്ഷണിക്കും.
കരിപ്പൂരില്‍ നിന്ന് സൗദി എയര്‍ലൈന്‍സിന് പിന്നാലെ എയര്‍ ഇന്ത്യയും സൗദിയിലേക്കുള്ള സര്‍വീസ് പുനരാരംഭിക്കുന്നു. ഫ്ലൈ ദുബായിയും കരിപ്പുരില്‍ നിന്നുള്ള സര്‍വ്വീസിനു ശ്രമം തുടങ്ങി.
കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് സര്‍വിസ് പുനരാരംഭിക്കുന്നതിന് മുന്നോടിയായി സൗദി എയര്‍ലൈന്‍സ് സംഘം ചൊവ്വാഴ്ച കരിപ്പൂരിലെത്തും. മുംബൈയില്‍നിന്ന് ഓപറേഷന് വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് വരുന്നത്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആഭ്യന്തര സര്‍വിസ് ഉടന്‍ തുടങ്ങുന്നത് സംബന്ധിച്ച് ഗോ എയര്‍ വിമാനക്കമ്പനിയും കിയാലും ധാരണയായി. ഇതനുസരിച്ച് ഗോ എയര്‍ എയര്‍ലൈന്‍സിന്റെ അഞ്ചംഗ സംഘം ശനിയാഴ്ച വിമാനത്താവളം സന്ദര്‍ശിച്ചു.
കരിപ്പൂരില്‍ നിന്ന് ജിദ്ദ റിയാദ് സെക്ടറുകളിലേക്കുള്ള സൗദി എയര്‍ലൈന്‍സ് വിമാനസര്‍വീസുകളുടെ എണ്ണം ഇനിയും വര്‍ദ്ധിപ്പിച്ചേക്കുമെന്ന് സൗദി അധികൃതര്‍. ഡിസംബര്‍ 5ന് കോഴിക്കോട് നിന്നുള്ള സര്‍വ്വീസ് പുനരാരംഭിക്കുന്ന പശ്ചാത്തലത്തിലാണ് സൗദി അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.
സൗദി എയര്‍ലൈന്‍സിന്റെ ആദ്യ സര്‍വീസ് ഡിസംബര്‍ 5ന് ജിദ്ദയില്‍ നിന്നു കോഴിക്കോട്ടേക്ക്. ജിദ്ദയില്‍നിന്ന് പ്രാദേശിക സമയം പുലര്‍ച്ചെ 3.15ന് പുറപ്പെടുന്ന വിമാനം രാവിലെ 11.10ന് കരിപ്പൂരില്‍ എത്തും. ഉച്ചയ്ക്ക് 1.10ന് തിരിച്ചു പറക്കും.
രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് മസ്കത്ത് സര്‍വീസ് തുടങ്ങാന്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് തയാറെടുക്കുന്നു. യാത്രക്കാരുടെ നിരന്തര അഭ്യര്‍ഥന മാനിച്ചാണ് സര്‍വീസ് തുടങ്ങാന്‍ ക്രമീകരണങ്ങള്‍ ചെയ്യുന്നത്.