ആഴ്ചയില്‍ ഏഴ് സര്‍വീസുകളാണ് കരിപ്പൂരില്‍ നിന്ന് സൗദിയിലേക്ക് നേരിട്ടുള്ളത്. ഇതില്‍ 5 എണ്ണം ജിദ്ദാ സെക്ടറിലും രണ്ടെണ്ണം റിയാദ് സെക്ടറിലും ആയിരിക്കും. ടിക്കറ്റ് ബുക്കിംഗ് ഉടന്‍ ആരംഭിക്കും. ഞായര്‍, തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളിലാണ് ജിദ്ദയിലേക്കും, ചൊവ്വ, വെള്ളി ദിവസങ്ങളില്‍ റിയാദിലേക്കുമാണ് സര്‍വീസ് നടത്തുക.