ട്രയിന്‍ ടിക്കറ്റ് ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. ഐആര്‍സിടിസി വെബ്സൈറ്റ് വഴിയോ ആപ്ലിക്കേഷന്‍ വഴിയോ ബുക്ക് ചെയ്യുന്നവര്‍ക്ക് 10 ശതമാനം പണം കാഷ്ബാക്കായി ലഭിക്കുമെന്നതാണ് ശുഭവാര്‍ത്ത. പേടിഎം, മൊബിക്വിക്ക് പേമെന്റ് പ്ലാറ്റ്ഫോമുകള് വഴി പണം കൈമാറുമ്പോഴാണ് ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കുക.
സംസ്ഥാനത്ത് ബുധനാഴ്ചത്തെ എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. ഗുരുവായൂര്‍-തൃശൂര്‍, കൊല്ലം- പുനലൂര്‍, എറണാകുളം- കായംകുളം ഉള്‍പ്പെടെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള സൗദി എയര്‍ലൈന്‍സിന്റെ വിമാന സര്‍വീസ് സമയക്രമം ഒരാഴ്ചക്കകം നിലവില്‍ വരുമെന്ന് സൂചന. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യത്തിലോ സൗദി സര്‍വീസുകള്‍ പുനരാരംഭിക്കും. ജിദ്ദയില്‍ നിന്നും റിയാദില്‍ നിന്നുമായിരിക്കും ആദ്യഘട്ട സര്‍വീസുകള്‍.
പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളം വീണ്ടും തുറന്നു. വിമാന സര്‍വ്വീസുകള്‍ പുനരാരംഭിച്ചു. ബംഗളൂരുവില്‍ നിന്നുള്ള ഇന്‍ഡിഗോയുടെ വിമാനമാണ് ഇന്ന് ഉച്ചയ്ക്ക് 2.05ന് ആദ്യം ഇറങ്ങിയത്.
പ്രളയത്തെ തുടര്‍ന്ന് അടച്ച നെടുമ്പാശേരി വിമാനത്താവളം ബുധനാഴ്ച തുറക്കും. യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുളള അവസരം ലഭ്യമാക്കിയിട്ടുണ്ടെന്നും സിയാല്‍ അധികൃതര്‍ അറിയിച്ചു.
പെരുന്നാള്‍, ഓണം ആഘോഷത്തിനായി നാട്ടിലേക്ക് വരുന്ന പ്രവാസികളുടെ ബാഗേജുകള്‍ എത്തിക്കാന്‍ മസ്കത്തില് നിന്ന് പ്രത്യേക സര്‍വിസുമായി ഒമാന്‍ എയര്‍. 535 ബാഗേജുകളുമായി ബുധനാഴ്ച പുലര്‍ച്ച 12.15 ഓടെയാണ് വിമാനം കരിപ്പൂരിലെത്തിയത്.
സംസ്ഥാനത്ത് ഇന്നുമുതല്‍ നാലു ദിവസം തുടര്‍ച്ചയായി ബാങ്ക് അവധി. ഇന്ന് ഉത്രാടം, നാളെ തിരുവോണം, 26-ന് ഞായറാഴ്ച, 27-ന് ശ്രീനാരായണഗുരു ജയന്തി എന്നിവ കാരണമാണ് തുടര്‍ച്ചായി നാലുദിവസം അവധി വരുന്നത്. തുടര്‍ച്ചയായി അവധി വരുമ്പോള്‍ എടിഎമ്മുകള്‍ കാലിയാകുന്നത് പതിവാണ്.
പ്രളയം മൂലം അടച്ച കൊച്ചി രാജ്യാന്തര വിമാനത്താവളം 29നു തുറക്കുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ (സിയാല്‍) അറിയിച്ചു. 26നു തുറക്കുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്.
പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ അഞ്ച് ട്രെയിനുകള്‍ പുര്‍ണമായും ഒരു ട്രെയില്‍ ഭാഗികമായും റദ്ദാക്കി.
പ്രളയത്തിന്റെ ദുരിതം അനുഭവിക്കുന്ന കേരളത്തിന് വന്‍ സഹായവുമായി യുഎഇ ഭരണകൂടം. പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് യുഎഇ സര്‍ക്കാര്‍ 700 കോടി രൂപ സഹായം നല്‍കുമെന്ന് അറിയിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.