Currency

കരിപ്പൂരില്‍ നിന്നും സൗദി എയര്‍ലൈന്‍സ്; സമയക്രമം ഒരാഴ്ചക്കകം നിലവില്‍ വരും

സ്വന്തം ലേഖകന്‍Sunday, September 2, 2018 7:25 pm

കൊച്ചി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള സൗദി എയര്‍ലൈന്‍സിന്റെ വിമാന സര്‍വീസ് സമയക്രമം ഒരാഴ്ചക്കകം നിലവില്‍ വരുമെന്ന് സൂചന. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യത്തിലോ സൗദി സര്‍വീസുകള്‍ പുനരാരംഭിക്കും. ജിദ്ദയില്‍ നിന്നും റിയാദില്‍ നിന്നുമായിരിക്കും ആദ്യഘട്ട സര്‍വീസുകള്‍.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഇടത്തരം വിമാനങ്ങള്‍ ഉപയോഗിച്ച് സര്‍വീസ് നടത്തുന്നതിന് സൗദി എയര്‍ലൈന്‍സിനുള്ള ഡിജിസിയുടെയും വ്യോമയാന മന്ത്രാലയത്തിന്റെയും അനുമതി ഈയിടെയാണ് ലഭിച്ചത്. ഈ സാഹചര്യത്തില്‍ പുതിയ സമയ ഷെഡ്യൂള്‍ ക്രമീകരണം നടത്തി ഉടന്‍ സര്‍വീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് സൗദി എയര്‍ലൈന്‍സ് അധികൃതര്‍.

സര്‍വീസ് എന്നുതുടങ്ങുമെന്നതിനെസംബന്ധിച്ച പ്രഖ്യാപനം ഒരാഴ്ചക്കകം ഉണ്ടാകുമെന്നാണ് സൂചന. അതോടെ ടിക്കറ്റ് ബുക്കിങ്ങും ആരംഭിക്കും. ഹജ്ജ് സര്‍വീസുകള്‍ക്ക് ശേഷം ഈ മാസം അവസാനത്തോടെയോ അടുത്തമാസം ആദ്യമോ ആയിരിക്കും കരിപ്പൂര്‍ സര്‍വീസുകള്‍ ആരംഭിക്കുക. ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ 5 സര്‍വീസുകള്‍ ജിദ്ദയില്‍ നിന്നും 2 സര്‍വീസുകള്‍ റിയാദില്‍ നിന്നുമായിരിക്കും.

2009 മുതലാണ് കരിപ്പൂരില്‍ നിന്നും സൗദി എയര്‍ലൈന്‍സ് സര്‍വീസുകള്‍ ആരംഭിച്ചത്. കഴിഞ്ഞ 3 വര്‍ഷങ്ങളായി റണ്‍വേ അറ്റകുറ്റപ്പണികളുടെ പേരില്‍ വലിയ വിമാന സര്‍വീസുകള്‍ക്കു നിരോധം വന്നതിനാല്‍ സൗദി എയര്‍ലൈന്‍സ് പൂര്‍ണമായും സര്‍വീസ് നിറുത്തിവെച്ചിരിക്കുകയായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x