കണ്ണൂര്‍ വിമാനത്താവളത്തിനകത്ത് ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമാക്കാനുള്ള ശ്രമം നടപ്പാകില്ല. വിമാനത്താവളത്തില്‍നിന്ന് സര്‍വിസ് നടത്തുന്ന വിമാനക്കമ്പനികള്‍ ഇതിനകം എല്‍.എന്‍.ജി വാഹനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്കി.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 9ന്. വിമാനത്താവളത്തിനുളള ഏറോഡ്രാം ലൈസന്‍സ് വ്യാഴാഴ്ച ഡിജിസിഎ അനുവദിച്ചിരുന്നു. അതേ തുടര്‍ന്നാണ് ഉദ്ഘാടന തീയതി നിശ്ചയിച്ചത്.
തലസ്ഥാനത്തു നിന്ന് ഗള്‍ഫിലേക്ക് ഒരു വിമാന സര്‍വീസ് കൂടി. ഇന്‍ഡിഗോയുടെ തിരുവനന്തപുരം- ദോഹ സര്‍വീസ് ആരംഭിച്ചു. തിരുവനന്തപുരത്തു നിന്ന് രാത്രി 11.15നു പുറപ്പെട്ട് പുലര്‍ച്ചെ 1.40ന് ദോഹയിലെത്തും.
കരിപ്പൂരില്‍നിന്ന് സൗദിയിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുന്നതിനുള്ള സൗദി എയര്‍ലെന്‍സിന്റെ നീക്കം അനിശ്ചിതമായി നീളുന്നു. സര്‍വീസിനായി ഡല്‍ഹിയിലെ സൗദി അംബാസിഡര്‍ നല്കിയ കത്ത് വിദേശകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഇതില്‍ തീരുമാനമായാല്‍ മാത്രമേ സര്‍വീസ് തുടങ്ങാനാകൂ.
കേരളത്തില്‍നിന്നു രാജ്യത്തിനു പുറത്തേക്കുള്ള കുടിയേറ്റം കുറയുന്നു. 2013നും 2018നുമിടയില്‍ പ്രവാസികളുടെ സംഖ്യയില്‍ 118 ശതമാനം കുറവു വന്നു. തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസി (സിഡിഎസ്) ന്റെ ആഭിമുഖ്യത്തിലുള്ള കുടിയേറ്റ നിരീക്ഷണ സര്‍വേ (എംഎംഎസ്) യിലെ കണ്ടെത്തലാണിത്.
ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്തിമപരിശോധന പൂര്‍ത്തിയായതിനെ തുടര്‍ന്ന് എയര്‍ക്രാഫ്റ്റ് പരീക്ഷണത്തിന് വലിയ യാത്രാവിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങി. വ്യാഴാഴ്ച രാവിലെയാണ് വിമാനം കണ്ണൂരില്‍ ഇറങ്ങിയത്.
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന് ലൈസന്‍സ് ലഭിക്കുന്നതിന് മുന്നോടിയായുള്ള അന്തിമ പരിശോധന ഇന്ന് നടക്കും. പരിശോധനകള്‍ക്കായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉദ്യോഗസ്ഥര്‍ കണ്ണൂരിലെത്തി. പരിശോധന പൂര്‍ത്തിയാക്കി നാളെ മടങ്ങും.
ഒക്ടോബര്‍ 30 മുതല്‍ റിയാദിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സര്‍വീസില്‍ മാറ്റം. നിലവില്‍ രാവിലെ കോഴിക്കോട് നിന്ന് പുറപ്പെടുന്ന റിയാദ് സര്‍വീസുകള്‍ രാത്രിയിലേക്ക് മാറും. ഇതിന് പുറമെ ഒരു സര്‍വീസ് വെട്ടിക്കുറച്ചു.
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് വാണിജ്യാടിസ്ഥാനത്തിലുള്ള സര്‍വീസ് ആരംഭിക്കുന്നതിനുള്ള എയര്‍ ഇന്ത്യയുടെ ഷെഡ്യൂള്‍ തയാര്‍. വിമാനത്താവളത്തിന്റെ ഉദ്ഘാടനം അടുത്തമാസം അവസാനത്തോടെ നടത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് എയര്‍ ഇന്ത്യ ഷെഡ്യൂള്‍ പുറത്തുവിട്ടത്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് പുറപ്പെട്ട തീര്‍ഥാടകര്‍ സെപ്റ്റംബര്‍ 12 മുതല്‍ തിരിച്ചെത്തും. മടങ്ങിയെത്തുന്നവര്‍ക്ക് നെടുമ്പാശേരിയില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ചേര്‍ന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം തീരുമാനിച്ചു.