തിരുവനന്തപുരത്ത് നിന്നും ഇന്നും കൂടുതല്‍ വിമാന സര്‍വീസുകള്‍. 24 അന്താരാഷ്ട്ര സര്‍വീസുകളും 12 ആഭ്യന്തര സര്‍വീസുകളും ഉണ്ടാകും. കൊച്ചി നേവല്‍ ബേസ് വിമാനത്താവളത്തില്‍ നിന്നും ഇന്നും സര്‍വീസ് തുടരും.
കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യ സര്‍വീസ് ആരംഭിച്ചു. കോയമ്പത്തൂര്‍, ബംഗളൂരു എന്നിവിടങ്ങളിലേക്കാണ് സര്‍വ്വീസ്. വൈകിട്ട് അഞ്ച് മണി വരെ എയര്‍ ഇന്ത്യ സര്‍വീസ് നടത്തും.
സംസ്ഥാനത്തെ റെയില്‍ ഗതാഗതം സാധാരണ ഗതിയിലേക്ക്. എറണാകുളം- ഷൊര്‍ണൂര്‍ റൂട്ടിലും ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു. ഇന്ന് ഉച്ചയോടെ ഈ റൂട്ടില്‍ ട്രെയിനുകള്‍ ഓടി തുടങ്ങും. ഡിവിഷനിലെ പുനരുദ്ധാരണ പ്രവൃത്തികള്‍ പൂര്‍ത്തിയായതിനാല്‍, ഏതാനും സര്‍വീസുകള്‍ ഒഴികെയുള്ള എല്ലാ പാസഞ്ചര്‍/ എക്സ്പ്രസ് ട്രെയിന്‍ സര്‍വീസുകളും ഇന്ന് പുനരാരംഭിക്കും.
എയര്‍ ഇന്ത്യ എക്സ്പ്രസില്‍ കൊച്ചിയില്‍നിന്ന് 26 വരെയുള്ള യാത്രയ്ക്ക് ഗള്‍ഫ് രാജ്യങ്ങളിലേക്കു ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കു പകരമായി കോഴിക്കോട്ടോ തിരുവനന്തപുരത്തോ നിന്നു യാത്ര ചെയ്യാം. ഇതിന് അധികതുക നല്‍കേണ്ടതില്ലെന്നും കമ്പനി അറിയിച്ചു.
എയര്‍ ഇന്ത്യ എക്സ്പ്രസ് സേവനങ്ങള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് കമ്പനി. ഓഗസ്റ്റ് 26 വരെ കേരളത്തില്‍നിന്നുള്ള യാത്രക്കാര്‍ക്ക് അവരുടെ ടിക്കറ്റുകള്‍ സൗജന്യമായി റദ്ദാക്കുകയോ മാറ്റം വരുത്തുകയോ ചെയ്യാം. ഇതു പൂര്‍ണമായും സൗജന്യമായിരിക്കും.
നെടുമ്പാശേരി വിമാനത്താവളം ഈ മാസം 26 വരെ അടച്ചിടും. കനത്ത മഴയെത്തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരുതരത്തിലും മുന്നോട്ട് കൊണ്ടുപോകുവാന്‍ സാധിക്കാത്ത സാഹചര്യമാണ്.
നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം ശനിയാഴ്ചയും തുറക്കാന്‍ കഴിയില്ലെന്നു സിയാല്‍ അധികൃതര്‍ സൂചന നല്കി. പെരിയാറില്‍നിന്നുള്ള വെള്ളത്തില്‍ ആലുവയും വിമാനത്താവളവും പരിസരവും മുങ്ങിക്കിടക്കുന്നതിനാല്‍ വെള്ളമിറങ്ങുന്നതു വരെ വിമാനം ഇറക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.
പുതുക്കിയ റെയില്‍വേ സമയപ്പട്ടികയുടെ ഭാഗമായി തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന നാല് ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം. കുര്‍ള, മാവേലി, മംഗലാപുരം, അമൃത എക്സ്പ്രസ് ട്രെയിനുകളുടെ സമയത്തിലാണ് മാറ്റം. ബുധനാഴ്ച മുതല്‍ സമയമാറ്റം നിലവില്‍ വരും.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് വിമാനത്താവളം ശനിയാഴ്ച വരെ അടച്ചു. റണ്‍വേയും പാര്‍ക്കിംഗ് ബേയും ഓപ്പറേഷന്‍സ് ഏരിയയുമടക്കമുള്ള പ്രദേശങ്ങളില്‍ വെള്ളം കയറി. എയര്‍പോര്‍ട്ടിന്റെ പിന്‍ഭാഗത്ത് മതിലിടിഞ്ഞു.
വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയതിനു പിന്നാലെ കോഴിക്കോട് വിമാനത്താവളത്തിന്റെ കാറ്റഗറി ഉയര്‍ത്താനും നടപടി. വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനാവശ്യമായ കാറ്റഗറി ഒന്‍പതിലേക്ക് കോഴിക്കോട്ടെ അഗ്നിശമന സുരക്ഷാസേനയുടെ പദവി ഉയര്‍ത്തണമെന്ന് ഡിജിസിഎ (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ആന്‍ഡ് ഏവിയേഷന്‍) എയര്‍പോര്‍ട്ട് അതോറ്റിയോട് ശുപാര്‍ശ ചെയ്തു.