കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സെപ്റ്റംബറില്‍ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വിസ് തുടങ്ങും. ഇതിന് ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് വിവിധ കേന്ദ്ര ഏജന്‍സികളുടെയും സുരക്ഷ ഏജന്‍സികളുടെയും സംയുക്ത പരിശോധന ആരംഭിച്ചത്.
നോർക്കയുടെ തിരുവനന്തപുരത്തുള്ള സർട്ടിഫിക്കറ്റ് ഓതന്റിക്കേഷൻ സെന്ററിൽ ഏപ്രിൽ-21 ന് ഓതന്റിക്കേഷൻ ഉണ്ടായിരിക്കില്ല
50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റിന് 10 പൈസയും 50 യൂണിറ്റ് മുതല്‍ 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റിന് 20 പൈസയും 100 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റിന് 30 പൈാസയുടെയും വര്‍ധനവാണുള്ളത്.
കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് പരിശീലനം നല്കാന് നടപടി തുടങ്ങി. ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം (ജി.പി.എസ്) സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പുതിയ സംവിധാനവും നടപ്പാക്കുന്നത്.
ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് വിമാനത്തിനുള്ളില്‍ ഉപയോഗിക്കുന്നതിന് എമിറേറ്റ്സ് ടാബ്ലറ്റുകള് നല്‍കും. യാത്രാസമയങ്ങളില്‍ ആവശ്യമായ ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് ഇത് വളരെ സഹായകരമായിരിക്കും.
കോട്ടയത്ത് ചിങ്ങവനം ഭാഗത്ത് റെയില്‍വേ ഇരട്ടപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് സര്‍വീസുകള്‍ തടസപ്പെടുന്നത്. കൊല്ലം-എറണാകുളം മെമു(66308) ഒരുമണിക്കൂര്‍ 20 മിനിറ്റ് വൈകിയാവും പുറപ്പെടുക.
296 യാത്രക്കാരുമായി ബുധനാഴ്ച വൈകുന്നേരം 5.50ന് ജിദ്ദയിലേക്ക് പുറപ്പെടേണ്ട വിമാനമാണ് തകരാറിലായത്. യാത്രക്കാരെയെല്ലാം കയറ്റി പുറപ്പെടാനൊരുങ്ങുമ്പോഴാണ് തകരാര്‍ കണ്ടെത്തിയത്. യാത്രക്കാരെ വിമാനത്തില്‍ ഇരുത്തി നാലുമണിക്കൂറോളം ശ്രമിച്ചെങ്കിലും തകരാര്‍ പരിഹരിക്കപ്പെട്ടില്ല.
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങി മുഴുവന്‍ സിലബസിലും മലയാളം നിര്‍ബന്ധമാണ്. സംസ്ഥാനത്തെ പല സ്കൂളുകളിലും മലയാളം എഴുതുന്നതിനും സംസാരിക്കുന്നതിനും വിലക്കേര്പ്പെടുത്തുന്നതായ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
വേമ്പനാട്ട് കായലിലാണ് ഏറ്റവുമധികം പ്ലാസ്റ്റിക് മാലിന്യമുള്ളത്. കായലില്‍ എല്ലായിടത്തും മൈക്രോപ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. ആലപ്പുഴയിലെ ചില മേഖലകളില്‍നിന്ന് പിടിച്ച മീനുകളില്‍ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തി.
ഗള്‍ഫ് റൂട്ടില്‍ കൂടുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് ഏര്‍പ്പെടുത്തുകയും കൂടുതല്‍ സര്‍വീസ് ആരംഭിക്കാന്‍ സ്വകാര്യ വിമാന കമ്പനികളെ നിര്‍ബന്ധിക്കുകയും വേണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.