www.results.itschool.gov.in എന്ന വെബ്സൈറ്റിലൂടെ ഫലമറിയാന്‍ ഐടി@ സ്കൂള്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. സഫലം 2017 എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാം. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും Saphalam 2017 എന്ന് നല്കി ആപ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ചിങ്ങം ഒന്ന് മുതലാണ് മലയാളം ചോദ്യം ഉള്‍പ്പെടുത്തുന്നത്. 100 മാര്‍ക്കിന്റെ പരീക്ഷയ്ക്ക് 10 മാര്‍ക്കിന്റെ മലയാള ചോദ്യങ്ങള്‍ ഉണ്ടാകും. അതേസമയം ചില പരീക്ഷകള്‍ പൂര്‍ണമായും മലയാളത്തിലാക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം പി.എസ്.സി. ചെയര്മാന് അംഗീകരിച്ചു.
കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് കരിപ്പൂര്‍ വിമാനത്താവളം വലിയ വിമാനങ്ങളിറക്കാന്‍ യോഗ്യമാണെന്ന് അറിയിച്ചത്. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചതായി മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു.
സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ, സഹകരണ സ്ഥാപനങ്ങള്‍ക്കെല്ലാം നിയമം ബാധകമാണ്. ഉത്തരവുകളും സര്‍ക്കുലറുകളും കത്തുകളും മലയാളത്തില്‍ തന്നെ വേണമെന്ന് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
കരിപ്പൂര്‍ വഴി 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 26,51,008 പേരാണ് യാത്ര ചെയ്തത്. ഇതില്‍ 22,11,108 പേരും അന്താരാഷ്ട്ര യാത്രക്കാരാണ്. വലിയ വിമാനങ്ങള്‍ക്ക് അനുമതി റദ്ദാക്കിയതോടെ മൊത്തം 2.78 ലക്ഷം യാത്രക്കാരുടെ കുറവ് ഉണ്ടായിട്ടുണ്ട്.
തുടര്‍ച്ചയായി എട്ട് മണിക്കൂര്‍ പറക്കാന്‍ സാധിക്കുന്ന എ-320 നിയോ എന്ന പുതിയ വിമാനം ഉപയോഗിച്ച് ജിദ്ദയിലേക്ക് സര്‍വിസ് നടത്താനാണ് തീരുമാനം. എയര്‍ഇന്ത്യ ഈ വിഭാഗത്തില്‍പ്പെട്ട 13 വിമാനങ്ങള്‍ വാങ്ങാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ തീരുമാനിച്ചിരുന്നു.
മേയ് മുതല്‍ ടെല്‍ അവീവിലേക്കും ജൂലൈ മുതല്‍ വാഷിങ്ടണിലേക്കും സെപ്തംബര്‍ മുതല്‍ സ്കാന്‍ഡിനേവിയയിലേക്കും പുതിയ സര്‍വിസ് ആരംഭിക്കും. നോണ്‍ സ്റ്റോപ് സര്‍വിസാണ് സ്കാന്‍ഡിേനവിയയിലേക്ക് തുടങ്ങുന്നത്.
പ്രാഥമിക പരിശോധനകള്‍ക്ക് ഡി.ജി.സി.എ സംഘം തിങ്കളാഴ്ച കരിപ്പൂരിലെത്തിയിരുന്നു. റണ്‍വേ നവീകരണത്തിന്റെ പേരില്‍ എയര്‍ലൈന്‍സ്, എമിറേറ്റ്സ്, എയര്‍ഇന്ത്യ എന്നീ കമ്പനികളുടെ വലിയ വിമാനങ്ങളാണ് കരിപ്പൂരില്‍നിന്ന് മാറ്റിയിരുന്നത്.
അപകടം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്ന്നുവിമാനം തിരിച്ചെത്തിച്ചു യാത്രക്കാരെ പുറത്തിറക്കി. 125 യാത്രക്കാരാണു വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്. വിമാനം പാര്‍ക്കിങ് ബേയിലേക്കു മാറ്റിയിട്ടുണ്ട്.
രാജ്യത്തിന്റെ കറന്‍സി സുരക്ഷ മുന്‍ നിര്‍ത്തിയാണ് തീര്‍ഥാടകര്‍ 2000 രൂപയുടെ നോട്ട് കൊണ്ടുപോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുന്നത്. വിദേശ രാജ്യങ്ങളില്‍ ഇന്ത്യന്‍ കറന്‍സി ലഭ്യമാകുകയും അതുവഴി വ്യാജ നോട്ടുകള്‍ പുറത്തിറക്കുന്നതും തടയുന്നതിന്റെ ഭാഗമായാണ് തീരുമാനം.