2015ല്‍ 1.34 കോടി വിനോദസഞ്ചാരികള്‍ കേരളത്തിലെത്തിയപ്പോള്‍ കഴിഞ്ഞ വര്‍ഷം 1.42 കോടി വിനോദസഞ്ചാരികള്‍ എത്തിയതായാണു ടൂറിസം വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. വിദേശസഞ്ചാരികളുടെ എണ്ണം 6.23%, ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 5.67% വീതവുമാണു വര്‍ധിച്ചത്.
ജൂണ്‍ ആറിനാണ് പരീക്ഷ തുടങ്ങുന്നത്. ഓഗസ്ത് 19 ന് അവസാനിക്കും. തസ്തികമാറ്റം വഴിയുള്ള നിയമനം ഉള്‍പ്പെടെ ആറ് ഘട്ടങ്ങളിലായാണ് പരീക്ഷ നടക്കുന്നത്.
എന്‍ട്രന്‍സ് പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോള്‍ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ ഇനി മുതല്‍ അപ്ലോഡ് ചെയ്യേണ്ടതില്ല. പകരം വിദ്യാര്‍ഥികള്‍ സ്വയം തയാറാക്കിയ സാക്ഷ്യപത്രം അപ്ലോഡ് ചെയ്താല്‍ മതി. പരീക്ഷയ്ക്ക് ശേഷം പ്രവേശനം ലഭിക്കുന്നവര്‍ കൗണ്‍സിലിങ്ങിന് എത്തുമ്പോള്‍ മാത്രം ശരിയായ രേഖകള്‍ ഹാജരാക്കിയാല്‍ മതി.
നോര്‍ക്ക ഡയറക്ടര്‍ ബോര്‍ഡ് പുന:സംഘടിപ്പിച്ചു
ചില സാങ്കേതിക കാരണങ്ങളാല്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ നോര്‍ക്കയുടെ തിരുവനന്തപുരത്തുള്ള സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന് സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന് ഉണ്ടാവില്ലെന്ന് നോര്‍ക്ക അറിയിച്ചു.
ശമ്പളവും പെന്‍ഷനും മുടങ്ങിയതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. കോണ്‍ഗ്രസ് അനുകൂല ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്, ബിഎംഎസിന്റെ ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് സംഘ്, എംപ്ലോയീസ് യൂണിയന് എന്നീ സംഘടനകളാണ് പണിമുടക്കുന്നത്.
102 ആംബുലന്‍സ് സര്‍വീസ് പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങി. എയ്ഞ്ചല്‍സ് ആംബുലന്‍സ് സര്‍വീസ് എറണാകുളം ജനറല്‍ ആശുപത്രി കേന്ദ്രീകരിച്ചാണ് സര്‍വീസ് തുടങ്ങിയത്.
എല്ലാ ദിവസവും രാവിലെ 8 മണിക്ക് ഡല്‍ഹിയില്‍ നിന്നും എത്തുന്ന വിമാനം 9ന് ദുബായിലേക്ക് പുറപ്പെടും. തുടര്‍ന്ന് വൈകിട്ട് ദുബായില്‍ നിന്നും തിരിച്ചെത്തി, രാത്രി എട്ട് മണിക്ക് ഡല്‍ഹിക്ക് മടങ്ങുകയും ചെയ്യും.
അപേക്ഷ സ്വീകരിക്കുന്ന സമയം നീട്ടിയതിനെ തുടര്‍ന്നാണ് നറുക്കെടുപ്പ് സമയവും നീട്ടിയത്. മാര്‍ച്ച് 14 മുതല്‍ 21 വരെയാണ് മാറ്റിയ നറുക്കെടുപ്പ് തീയതി. നേരത്തേ, മാര്‍ച്ച് ഒന്നുമുതല്‍ ആറ് വരെയായിരുന്നു നറുക്കെടുപ്പ് നിശ്ചയിച്ചിരുന്നത്.
കണ്ണൂരില്‍ നാളെ സര്‍വ്വകക്ഷി ഹര്‍ത്താല്‍. എംപി ഇ. അഹമ്മദിന്റെ മരണത്തില്‍ അനുശോചിച്ചാണ് കണ്ണൂരില്‍ നാളെ സര്‍വ്വകക്ഷി ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചത്. അതേസമയം വാഹനങ്ങള്‍ തടയില്ല.