സംസ്ഥാനത്തെ 31 റൂട്ടുകള്‍ ദേശസാത്കരിച്ച് പുറപ്പെടുവിച്ച പ്രാഥമിക വിജ്ഞാപനത്തിലാണ് 140 കി.മീ. ദൂരപരിധി നിശ്ചയിച്ച് ഭേദഗതി വരുത്തുന്നത്. മോട്ടോര്‍ വാഹനച്ചട്ടമനുസരിച്ച് ഓര്‍ഡിനറി സര്‍വിസുകളുടെ പരമാവധി ദൂരം 140 കിലോമീറ്ററാണ്.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി വിപുലപ്പെടുത്തുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. കുറഞ്ഞത് രണ്ട് ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരും ഓരോ യൂണിറ്റുകളിലും ഉണ്ടാകും.
കൊച്ചി മെട്രോയുടെ നിര്‍മാണ ജോലി സമയബന്ധിതമായി നീങ്ങുന്നുണ്ടെന്നും മാര്‍ച്ച് അവസാനത്തോടെ ആലുവ മുതല്‍ പാലാരിവട്ടം വരെ മെട്രോ സര്‍വിസ് തുടങ്ങാനാകുമെന്നും ഡി.എം.ആര്.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്.
പുതിയ വൈദ്യുതി കണക്ഷന് ഇനി മുതല്‍ ഓണ്‍ലൈന്‍ വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം. പോസ്റ്റ് ആവശ്യമില്ലാത്ത ഗാര്‍ഹിക ലോ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് അപേക്ഷഫീസിനൊപ്പം സെക്യൂരിറ്റി ഡെപ്പോസിറ്റും സര്‍വിസ് കണക്ഷന് വേണ്ട ചെലവും അടയ്ക്കുന്നതിനുള്ള സംവിധാനവും വൈദ്യുതിബോര്‍ഡ് തയാറാക്കിയിട്ടുണ്ട്.
ഈ വര്‍ഷം ആരംഭത്തില്‍ രജിസ്ട്രേഷന് വകുപ്പ് ഏഴ് സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ ആരംഭിച്ച ഇപേമെന്റ് സംവിധാനം കേരളത്തില്‍ 75 സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ കൂടി ഇന്ന് നിലവില്‍ വരും. ബാക്കിയുള്ള 239 സബ് രജിസ്ട്രാര്‍ ഓഫിസുകളിലും മാര്‍ച്ച് 31നകം തന്നെ ഇപേമെന്റ് പദ്ധതി നടപ്പില്‍ വരും.
ഗര്‍ഭഛിദ്രവും ലിംഗനിര്‍ണയവും വര്‍ധിക്കുന്നതാണ് പെണ്‍കുട്ടികളുടെ എണ്ണം കുറയുന്നതിന് കാരണമെന്ന് സന്നദ്ധസംഘടനകളും സര്‍ക്കാര്‍ ഏജന്‍സികളും നടത്തിയ പഠനങ്ങളില്‍ വ്യക്തമാകുന്നു. ആറുവര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ ആണ്‍പെണ്‍ ലിംഗാനുപാതത്തിലെ കുറവ് വ്യക്തമാകും.
മസ്കത്തിലേക്കുള്ള ഒമാന്‍ എയര്‍ സര്‍വിസ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. ഇന്‍ഡിഗോ എയര്‍ മാര്‍ച്ച് 20 മുതല്‍ ഷാര്‍ജ, മസ്കത്ത് എന്നിവിടങ്ങളിലേക്കാണ് പുതിയ രണ്ട് സര്‍വിസുകള്‍ നടത്തുന്നത്.
രണ്ട് വര്‍ഷത്തിനിടെ സംസ്ഥാനത്തെ ദത്തെടുക്കല്‍ കേന്ദ്രത്തിലെത്തിയത് 245 കുട്ടികള്‍. സംസ്ഥാനത്ത് 17 ദത്തെടുക്കല്‍ കേന്ദ്രങ്ങളള്‍ വഴി 2015 ഏപ്രില്‍ ഒന്നു മുതല്‍ 2017 ജനുവരി 31വരെ ദത്തെടുക്കല്‍ കേന്ദ്രത്തിലത്തെിയ കുട്ടികളുടെ എണ്ണമാണിത്.
വ്യവസ്ഥ നടപ്പാക്കാന്‍ മുന്നൊരുക്കം ആവശ്യമാണെന്നും സാങ്കേതിക തടസങ്ങളുണ്ടെന്നുമാണ് പരീക്ഷാ കമീഷണറേറ്റിന്റെ നിലപാട്. അപേക്ഷ സമര്‍പ്പണം തുടങ്ങിക്കഴിഞ്ഞ സാഹചര്യത്തില്‍ ഈ വ്യവസ്ഥകള്‍ കോഴ്സുകളുടെ പ്രവേശന കാര്യത്തില്‍ അടുത്തവര്‍ഷം മുതലേ നടപ്പാക്കാനാവൂ എന്ന നിലപാടിലാണ് പ്രവേശന പരീക്ഷാ കമീഷണറേറ്റ്.
പരിശോധനകള്‍ കര്‍ശനമാക്കി. ബിഐഎസ് മുദ്ര ഇല്ലാത്ത വൈദ്യുതി ഉപകരണങ്ങളുടെ ഉല്പാദനം, സംഭരണം, വിതരണം എന്നിവ ഗുണനിലവാര ഉത്തരവു പ്രകാരം നിയമവിരുദ്ധമാണ്.