ഗ്രോബാഗിലെ കൃഷി രീതി കൃഷി വകുപ്പ് നിര്‍ത്തുന്നു. പകരം മണ്‍ചട്ടി വ്യാപകമാക്കാനാണ് തീരുമാനം. പ്ലാസ്റ്റിക്ക് ഉയര്‍ത്തുന്ന പരിസ്ഥിതി മലിനീകരണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
ഈ മാസം തന്നെ ട്രഷറികളില്‍ അക്കൗണ്ട് എടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരോടും അധ്യാപകരോടും ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി മുതല്‍ ശമ്പളം ട്രഷറി അക്കൗണ്ട് വഴിയാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
നോട്ട് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പത്ത് ദിവസമായി നടത്തിയിരുന്ന ചെറായി ബീച്ച് ടൂറിസം മേള ഒറ്റ ദിവസമായി ചുരുക്കിയതായി സംഘാടക സമിതിഭാരവാഹികള്‍ അറിയിച്ചു. ജനകീയ പങ്കാളിത്തത്തില്‍ ജില്ലയിലെ പ്രശസ്ത ബീച്ചായ ചെറായിയില്‍ 16 വര്‍ഷമായി നടന്നുവരുന്നതായിരുന്നു ടൂറിസം മേള.
നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വ്വീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം വഴുതക്കാട് സര്‍ക്കാര്‍ വനിത കോളേജില്‍ ഡിസംബര്‍ 29 ന് മെഗാ തൊഴില്‍ മേള സംഘടിപ്പിക്കും.
കറന്‍സി പ്രതിസന്ധിയെ മറികടക്കാന്‍ ഡിജിറ്റല്‍ പണമിടപാട് വ്യാപകമാക്കുന്നതിനായുള്ള കേന്ദ്രപദ്ധതി മലപ്പുറം ജില്ലയില്‍ വ്യാപകമാക്കുന്നു. ജില്ലയില്‍ നടപ്പാക്കുന്ന എന്റെ മലപ്പുറം, ഡിജിറ്റല്‍ മലപ്പുറം പദ്ധതിയുടെ ലോഗോ പ്രകാശനം പി. ഉബൈദുള്ള എം.എല്‍.എ. നിര്‍വ്വഹിച്ചു.
തിരുവനന്തപുരത്ത് വിക്രം സാരാഭായ് സ്പേസ് സെന്ററിലെ ഡോപ്ലര്‍ റഡാര്‍ പ്രവര്‍ത്തനം തുടങ്ങി. കൊച്ചിയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച റഡാര്‍ പരീക്ഷണ ഘട്ടത്തിലാണ്. വടക്കന്‍ ജില്ലകള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ മംഗലാപുരത്ത് ഡോപ്ലര്‍ റഡാര്‍ സ്ഥാപിക്കാനുള്ള ഒരുക്കങ്ങളും തുടങ്ങി.
നോട്ട് പിന്‍വലിക്കല്‍ പദ്ധതി നടപ്പിലായതുകൊണ്ട് മോട്ടാര്‍ വാഹന വകുപ്പ് നല്കുന്ന സേവനങ്ങള്‍ക്ക് ആവശ്യമായ പണമിടപാടുകള്‍ നടത്താനായി ഓണ്‍ലൈന്‍/ഇ-പെയ്മെന്റ് മാര്‍ഗങ്ങള്‍ അവലംബിക്കാമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണല്‍ അറിയിച്ചു.
രാത്രി 7.25ന് പുറപ്പെടുന്ന 16604 തിരുവനന്തപുരം മംഗലുരു മാവേലി എക്സ്പ്രസ്, രാത്രി 10 മണിക്ക് പുറപ്പെടുന്ന 16188 എറണാകുളം കാരൈക്കല്‍ എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്. അഞ്ച് ട്രെയിനുകള്‍ വൈകി പുറപ്പെടും.
കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ ബാല സ്വാസ്ത്യ കാര്യക്രം (ആര്.ബി.എസ്.കെ) പദ്ധതി പ്രകാരമുള്ള ഈസേവനം കൂടുതല്‍ ജനകീയമാക്കാനാണ് ദേശീയ ആരോഗ്യ ദൗത്യം അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. സംസ്ഥാനത്ത് ഈ സേവനം പൂര്‍ണമായും കാര്യക്ഷമമല്ലാതിരുന്ന സാഹചര്യത്തിലാണ് നിര്‍ദേശം.
വ്യാഴാഴ്ച വരെ മഴയുണ്ടായേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍. സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് മഴ പെയ്തു. ബുധനാഴ്ചയും വ്യാഴാഴ്ചയും മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ ലഭിക്കും.