വ്യക്തികളുടെ കൈവശമുള്ള ഭൂമിയുടെ വിവരങ്ങള്‍ അടങ്ങിയ തണ്ടപ്പേര് ആധാറുമായി ബന്ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തവിറക്കി. ആര്‍ഇഎല്‍ഐഎസ് സോഫ്റ്റ് വെയറില്‍ ഭൂവുടമകളുടെ വിവരങ്ങള്‍ ആധാന്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിനുള്ള അനുമതി നല്‍കിക്കൊണ്ടാണ് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. ഇതോടെ വിവിധ തണ്ടപ്പേരിലുള്ള ഭൂമികള്‍ ഒരു നമ്പറിലേക്ക് ക്രോഡീകരിക്കപ്പെടും.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പുതിയ വിമാനസര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി ഇന്‍ഡിഗോ. മാര്‍ച്ച് 20 മുതല്‍ ന്യൂ ഡല്‍ഹിയിലേക്കും, റിയാദിലേക്കുമാണ് ഇന്‍ഡിഗോ പുതിയ സര്‍വീസുകള്‍ ആരംഭിക്കുക. ചൊവ്വാഴ്ച ഒഴികെയുളള ദിവസങ്ങളില്‍ രാവിലെ 7.30ന് കരിപ്പൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം 10.30ന് റിയാദിലെത്തിയ ശേഷം, 11.30 ന് മടങ്ങി രാത്രി 7.10ന് കരിപ്പൂരില്‍ തിരിച്ചെത്തും.
ദുബായിലെ പ്രമുഖ ഹോംഹെല്‍ത്ത് കെയര്‍ സെന്ററില്‍ ഹോം നഴ്സായി വനിതാ നഴ്സുമാര്‍ക്ക് അവസരം. നോര്‍ക്ക റൂട്ട്സ് മുഖേനയാണ് നിയമനം. 25നും 40 നും ഇടയില്‍ പ്രായമുള്ള ബി.എസ്.സി വനിതാ നഴ്സുമാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ശമ്പളം 4,000 യു.എ.ഇ ദിര്‍ഹം (ഏകദേശം 77,600 രൂപ) വരെ.
കേന്ദ്രസര്‍ക്കാര്‍ തയാറാക്കിയിട്ടുള്ള പാസ്പോര്‍ട്ടിന് അപേക്ഷ സമര്‍പ്പിക്കാനുള്ള വെബ്സൈറ്റിനു സമാനമായ രൂപരേഖയും സര്‍ക്കാരിന്റെതെന്നു തോന്നിക്കുന്ന തരത്തിലുമാണ് വ്യാജസൈറ്റുകള് തയ്യാറാക്കിയിരിക്കുന്നത്. ഇത്തരം വെബ്സൈറ്റുകളില്‍ അപേക്ഷ നല്കി ഒട്ടേറെ ആളുകള്‍ക്ക് പണംനഷ്ടപ്പെട്ടതായാണു പരാതി. ഇതിനെത്തുടര്‍ന്ന് വ്യാജ വെബ്സൈറ്റുകള്‍ക്കെതിരേ പാസ്പോര്‍ട്ട് അതോറിറ്റി മുന്നറിയിപ്പ് നല്കി.
ആരോഗ്യവകുപ്പ് തയ്യാറാക്കിയ ബോധവല്‍ക്കരണ വീഡിയോ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സ്കൂളുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അധ്യാപകര്‍ക്കും ബോധവത്കരണം ലക്ഷ്യമിട്ടാണ് വീഡിയോ പ്രദര്‍ശനം. വിദ്യാര്‍ത്ഥികളില്‍ കൃത്യമായ അവബോധം സൃഷ്ടിക്കുന്നതിനും ആശങ്കള്‍ അകറ്റുന്നതിനും വേണ്ടിയാണിത്.
യുഎഇയിലെ പ്രശസ്തമായ എമിറേറ്റ്സ് സ്പെഷ്യാലിറ്റി ആശുപത്രിയിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് മുഖേന ബിഎസ്സി നഴ്സുമാരെ തെരഞ്ഞെടുക്കും. എന്‍ഐസിയു/ നഴ്സറി വിഭാഗത്തില്‍ കുറഞ്ഞത് മൂന്നു വര്‍ഷം പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. 30 വയസില്‍ താഴെ പ്രായമുള്ള വനിത നഴ്സുമാര്‍ക്കാണ് അവസരം. ശമ്പളം 4000-4500 ദിര്‍ഹം വരെ (ഏകദേശം 77,500 രൂപ മുതല്‍ 87,000 രൂപ വരെ) ലഭിക്കും.
ആഭ്യന്തര, രാജ്യാന്തര ടെര്‍മിനലുകള്‍ക്കുള്ളില്‍ ജനുവരി 30 വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായാണ് നിയന്ത്രണം. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ നിര്‍ദേശ പ്രകാരം വിമാനത്താവളത്തിന് അകത്തും പുറത്തും കൂടുതല്‍ സുരക്ഷാപരിശോധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
HAAD/PROMETRIC/MOH/DOH തുടങ്ങിയ പരീക്ഷകള്‍ പാസാകുന്നതിന് കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സിന്റെ അംഗീകൃത സ്ഥാപനമായ നഴ്സിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കരിയര്‍ എന്‍ഹാന്‍സ്മെന്റ് മുഖാന്തരം രണ്ടാം ഘട്ട പരിശീലനം നോര്‍ക്ക റൂട്ട്സ് നല്‍കും.
മാര്‍ച്ച് ഏഴ് മുതലാണ് പുതിയ പ്രതിദിന സര്‍വീസ് ആരംഭിക്കുന്നത്. എല്ലാ ദിവസവും ഉച്ചക്ക് രണ്ടിന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന വിമാനം വൈകിട്ട് അഞ്ചിന് ദമ്മാമില്‍ എത്തും. തിരികെയുള്ള സര്‍വീസുകള്‍ മാര്‍ച്ച് 29 വരെ പുലര്‍ച്ചെ 5.25ന് ദമ്മാമില്‍ നിന്ന് പുറപ്പെട്ട് ഉച്ചക്ക് 12.35ന് തിരുവനന്തപുരത്ത് എത്തും. മാര്‍ച്ച് 30 മുതല്‍ രാത്രി 12.55ന് പുറപ്പെട്ട് രാവിലെ 8.20ന് തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരണം.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ നിര്‍ത്തിവെച്ച സര്‍വിസുകള്‍ ഫെബ്രുവരി 16 മുതലാണ് പുനരാരംഭിക്കുന്നത്. പ്രതിദിന സര്‍വിസിന്റെ ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റില്‍ ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരി 16 മുതല്‍ മാര്‍ച്ച് 28 വരെ വിന്റര്‍ ഷെഡ്യൂളിലും മാര്‍ച്ച് 29 മുതല്‍ സമ്മര്‍ ഷെഡ്യൂളിലുമാണ് സര്‍വിസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടു ഷെഡ്യൂളിലും സര്‍വിസിന്റെ സമയത്തിലും വ്യത്യാസമുണ്ട്.