ദോഹയില്‍ നിന്ന് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള ടിക്കറ്റ് ബുക്കിങ് എയര്‍ ഇന്ത്യ എക്സ്പ്രസ് ഇന്ന് രാവിലെ 9.30 മുതല്‍ ആരംഭിച്ചു. www.airindiaexpress.in എന്ന വെബ്സൈറ്റ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്.
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം അന്താരാഷ്ട്ര നിലവാരത്തിലാക്കാന്‍ മട്ടന്നൂരില്‍ വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങി. മുഖ്യമന്ത്രിയും വ്യോമയാന മന്ത്രിയും ചേര്‍ന്ന് അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ഫ്ലാഗ് ഓഫ് ചെയ്തായിരിക്കും ഉദ്ഘാടനം.
എയര്‍ ഇന്ത്യ എക്സ്പ്രസ് കണ്ണൂര്‍- അബൂദബി റൂട്ടില്‍ തുടങ്ങുന്ന വിമാന സര്‍വീസിന്റെ സമയക്രമം യാത്രക്കാരുടെ താല്പര്യങ്ങള് പരിഗണിക്കാത്തതെന്ന് വ്യാപക പരാതി. അബൂദബിയില്‍ നിന്ന് ഉച്ചക്ക് 12.30ന് വിമാനം പുറപ്പെടുന്നതിനാല്‍ ജോലി കഴിഞ്ഞ് പോകാനാവില്ലെന്നതാണ് യാത്രക്കാര്‍ക്ക് പ്രയാസമാകുന്നത്.
2019 വരെയുള്ള ശൈത്യകാല അന്താരാഷ്ട്ര വിമാന സര്‍വിസിന്റെ എയര്‍പോര്‍ട്ട് മൂവ്മെന്റ് റിപ്പോര്‍ട്ട് ഡി.ജി.സി.എ പുറത്തിറക്കി. കണ്ണൂര്‍ വിമാനത്താവളം ഉള്‍പ്പെടാതെയുള്ളതാണ് റിപ്പോര്‍ട്ട്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഓട്ടോറിക്ഷകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് നീക്കി. പ്രധാന കവാടത്തിന് പുറത്ത് ഓട്ടോകള്‍ക്ക് വിലക്കേര്‍പ്പെടുത്തി വെച്ച ബോര്‍ഡ് അധികൃതര്‍ തന്നെ മാറ്റി. വിമാനത്താവളത്തിലേക്ക് ഓട്ടോ പ്രവേശിച്ചാല്‍ 3000 രൂപ പിഴ ലഭിക്കുമെന്നായിരുന്നു ബോര്‍ഡ്.
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ദുബായിലേക്ക് പോകേണ്ട വിമാനം വൈകുന്നു. ഇന്ന് രാവിലെ 11.00 മണിക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എ.ഐ 937-ാം നമ്പര്‍ വിമാനമാണ് വൈകുന്നത്.
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകളുടെ സമയപട്ടിക ഇന്ന് പുറത്തിറങ്ങും. പട്ടിക പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞാല്‍ അടുത്ത ദിവസംതന്നെ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുമെന്നാണ് വിവരം.
അടുത്ത വര്‍ഷത്തെ ഹജ്ജിന് മുന്നോടിയായി കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം തീരുമാനിച്ചു. 500 വനിത തീര്‍ഥാടകര്‍ക്കായി പുതിയ കെട്ടിടം നിര്‍മിക്കുമെന്ന് യോഗശേഷം ചെയര്മാന് സി. മുഹമ്മദ് ഫൈസി പറഞ്ഞു.
ട്രെയിന്‍ ഗതാഗത നിയന്ത്രണം ഈ മാസം 24 വരെ നീളുമെന്ന് റെയില്‍വേ അറിയിച്ചു. കോട്ടയം സെക്ഷന്‍ കീഴിലെ പാത ഇരട്ടിപ്പിക്കലിനെത്തുടര്ന്നാണ് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് ശനിയാഴ്ച ട്രെയിന്‍ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് റെയില്‍വേ. ആറ് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കുകയും മൂന്ന് ട്രെയിനുകള്‍ ആലപ്പുഴവഴി തിരിച്ചുവിടുകയും ചെയ്യും.