കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ നീളം കൂട്ടാനുള്ള പദ്ധതി അധികൃതര്‍ ഉപേക്ഷിക്കുന്നു. പുതിയ മാസ്റ്റര്‍ പ്ലാനില്‍ റണ്‍വേ വികസനം എന്ന സുപ്രധാന ആവശ്യം പരിഗണിച്ചില്ല.
കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് അബുദാബിയിലേക്ക് ഇന്‍ഡിഗോ എയര്‍ പുതിയ സര്‍വീസ് ആരംഭിച്ചു. പ്രാദേശിക സമയം പുലര്‍ച്ചെ 12.25നു കോഴിക്കോട്ടുനിന്നു പുറപ്പെട്ട് മൂന്നരയ്ക്ക് അബുദാബിയിലെത്തും.
ഡിസംബര്‍ 10 മുതല്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് ഖത്തറിലേക്ക് സര്‍വ്വീസ് ആരംഭിക്കാന്‍ ശ്രമം. വിമാനങ്ങളുടെ സമയക്രമം അംഗീകാരത്തിനായി സിവില്‍ ഏവിയേഷന്‍ അധികൃതര്‍ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. ഇത് ലഭിക്കുന്ന മുറയ്ക്ക് ടിക്കറ്റ് ബുക്കിങും ആരംഭിക്കും.
യുഎഇയില്‍ നിന്ന് 72,000 ത്തോളം പേരാണ് ചിട്ടിയില്‍ ചേരാന്‍ താല്പര്യം പ്രകടിപ്പിച്ചത്. ചിട്ടിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് 25 മുതല്‍ വരിസംഖ്യ അടച്ചുതുടങ്ങാം. 25, 30, 40, 50 മാസങ്ങളാണ് ചിട്ടിയുടെ കാലാവധി.
അടുത്തവര്‍ഷത്തെ ഹജ്ജിന്റെ ആക്ഷന്‍ പ്ലാന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രസിദ്ധീകരിച്ചു. ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 17 വരെയാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അടുത്തവര്‍ഷത്തെ ഹജ്ജ് കര്‍മത്തിനുള്ള അപേക്ഷ സ്വീകരിക്കുക. ഓണ്‍ലൈനായും നേരിട്ടും അപേക്ഷകള്‍ സമര്‍പ്പിക്കാം.
അടുത്ത വര്‍ഷത്തെ പൊതു അവധി ദിനങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു. 2019ല്‍ 27 പൊതു അവധി ദിനങ്ങളാണുള്ളത്. ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചയുമായാണ് അഞ്ച് അവധിദിനങ്ങള്‍. രണ്ട് നിയന്ത്രിത അവധിദിനങ്ങളുണ്ട്.
അടുത്ത വര്‍ഷം മുതല്‍ കേരളത്തില്‍നിന്ന് രണ്ട് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റുകളുണ്ടാകുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് സി. മുഹമ്മദ് ഫൈസി. കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളായിരിക്കും കേരളത്തില്‍നിന്നുള്ള എംബാര്‍ക്കേഷന്‍ പോയന്റ്.
കണ്ണൂര്‍ വിമാനത്താവളത്തിനകത്ത് ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമാക്കാനുള്ള ശ്രമം നടപ്പാകില്ല. വിമാനത്താവളത്തില്‍നിന്ന് സര്‍വിസ് നടത്തുന്ന വിമാനക്കമ്പനികള്‍ ഇതിനകം എല്‍.എന്‍.ജി വാഹനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്കി.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 9ന്. വിമാനത്താവളത്തിനുളള ഏറോഡ്രാം ലൈസന്‍സ് വ്യാഴാഴ്ച ഡിജിസിഎ അനുവദിച്ചിരുന്നു. അതേ തുടര്‍ന്നാണ് ഉദ്ഘാടന തീയതി നിശ്ചയിച്ചത്.
തലസ്ഥാനത്തു നിന്ന് ഗള്‍ഫിലേക്ക് ഒരു വിമാന സര്‍വീസ് കൂടി. ഇന്‍ഡിഗോയുടെ തിരുവനന്തപുരം- ദോഹ സര്‍വീസ് ആരംഭിച്ചു. തിരുവനന്തപുരത്തു നിന്ന് രാത്രി 11.15നു പുറപ്പെട്ട് പുലര്‍ച്ചെ 1.40ന് ദോഹയിലെത്തും.