പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ നിര്‍മാണവര്‍ഷവും മാസവും തെറ്റിച്ച് വാഹന ഉടമകളെ കബളിപ്പിക്കുന്ന ഡീലര്‍മാര്‍ക്കെതിരെ നടപടി
സര്‍ക്കാര്‍ നയങ്ങളേയും നടപടികളേയും ഉദ്യോഗസ്ഥര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമര്‍ശിക്കാന്‍ പാടില്ലെന്നതാണ് പ്രധാന നിയന്ത്രണം. ഭരണ പരിഷ്കാര കമ്മീഷന് പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം പ്രത്യേകം വ്യക്തമാക്കിയിരിക്കുന്നത്.
ബാറുകളുടെയും ബിയര്‍ ആന്റ് വൈന്‍ പാര്‍ലറുകളുടെയും കള്ളുഷാപ്പുകളുടെയും ലൈസന്‍സാണ് വ്യവസ്ഥകള്‍ക്ക് വിധേയമായി മൂന്ന് മാസത്തേക്ക് നീട്ടി നല്‍കിയിരിക്കുന്നത്. മാര്‍ച്ച് 31ന് ലൈസന്‍സ് കാലാവധി പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് മൂന്ന് മാസത്തേക്ക് താത്കാലികമായി നീട്ടി നല്‍കുന്നത്.
അതാത് ക്ലാസുകളില്‍ പഠിപ്പിച്ചിട്ടുള്ള സര്‍വീസിലുള്ളതോ, വിരമിച്ചവരോ ആയ അധ്യാപകരെ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിനായുള്ള പാനലില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നാണ് പുതിയ തീരുമാനം. കോളജ് അധ്യാപകര്‍ സ്കൂള്‍ തലത്തില്‍ ചോദ്യപ്പേപ്പര്‍ തയ്യാറാക്കുന്ന പതിവ് ഇതോടെ അവസാനിക്കുകയാണ്.
തിരുവനന്തപുരത്ത് നിന്ന് രാത്രി 8.40 ന് പുറപ്പെടുന്ന തിരുവനന്തപുരം മംഗലൂരു എക്സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 16347) 24 മുതല്‍ 26 വരെ കോട്ടയം ഭാഗത്ത് 45 മിനിറ്റുവരെ പിടിച്ചിടും. അതേസമയം നാളയുള്ള വെരാവല്‍- തിരുവനന്തപുരം എക്സ്പ്രസും 25 ലെ ഗാന്ധിധാം നാഗര്‍കോവില്‍ എക്സ്പ്രസും കോട്ടയം ഭാഗത്ത് 45 മിനിറ്റുവരെ പിടിച്ചിടും.
മുന്‍ വര്‍ഷങ്ങളിലെ 50 ശതമാനം മെറിറ്റ്, 50 ശതമാനം മാനേജ്മെന്റ് സീറ്റ് എന്ന വ്യത്യാസവും വ്യത്യസ്ത ഫീസ്ഘടനയും കോടതിവിധിയുടെ സാഹചര്യത്തില്‍ നടപ്പാക്കാനാകില്ല. എന്‍.ആര്.െഎ ഉള്‍പ്പെടെയുള്ള സീറ്റുകളില്‍ പോലും നീറ്റ് പട്ടിക പ്രകാരം സംവരണം പാലിച്ചുമാത്രമേ പ്രവേശനം നല്‍കാനാകൂ.
നിലവില്‍ സംസ്ഥാനത്ത് മുസ്ലിം ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് ക്വോട്ട വീതിച്ചുനല്കുന്നത്. എന്നാല്‍ ഇങ്ങനെ വീതിക്കുമ്പോള്‍ കേരളത്തിലെ അപേക്ഷകരില്‍ ഭൂരിപക്ഷം പേര്‍ക്കും അവസരം ലഭിക്കാറില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ക്വോട്ട അപേക്ഷയുടെ മാനദണ്ഡത്തിലാകണമെന്ന് ഹജ്ജ് കമ്മിറ്റി ആവശ്യപ്പെട്ടത്.
നിലവില്‍ കരിപ്പൂരില്‍ മൂന്ന് എയ്റോബ്രിഡ്ജുകളാണുള്ളത്. പുതിയതിന്റെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ എയ്റോബ്രിഡ്ജ് അഞ്ചെണ്ണമാകും. എന്നാല്‍ നിലവിലുള്ള എയ്റോബ്രിഡ്ജുകളില്‍ രണ്ടെണ്ണം വലിയ വിമാനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്നവയാണ്.
ദേശീയപാത അധികൃതര്‍ തയാറാക്കിയ പുതിയ പാതയുടെ രൂപരേഖയനുസരിച്ച് ഇരുവശങ്ങളിലുമായി 21 മീറ്റര്‍ വീതിയിലാണ് ആറുവരിപ്പാത നിര്‍മിക്കുക. മീഡിയനുകളുടെ വീതി രണ്ടുമുതല്‍ മൂന്നുമീറ്റര്‍ വരെയായി കുറയ്ക്കും
മൂന്ന് ബൃഹദ് സംരംഭങ്ങളില്‍ പുതിയ രാജ്യാന്തര ടെര്‍മിനലിന് പുറമെ സൗരോര്‍ജ വൈദ്യുതോല്‍പ്പാദന ശേഷി വര്‍ധിപ്പിക്കലിന്റെ ഒന്നാം ഘട്ടം, ദേശീയ പാതയില്‍ നിന്ന് വിമാനത്താവളത്തിലേക്കുള്ള നാലുവരിപ്പാത, മേല്‍പ്പാലം എന്നിവയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.