രണ്ട് വര്‍ഷത്തിനിടെ സംസ്ഥാനത്തെ ദത്തെടുക്കല്‍ കേന്ദ്രത്തിലെത്തിയത് 245 കുട്ടികള്‍. സംസ്ഥാനത്ത് 17 ദത്തെടുക്കല്‍ കേന്ദ്രങ്ങളള്‍ വഴി 2015 ഏപ്രില്‍ ഒന്നു മുതല്‍ 2017 ജനുവരി 31വരെ ദത്തെടുക്കല്‍ കേന്ദ്രത്തിലത്തെിയ കുട്ടികളുടെ എണ്ണമാണിത്.
മൂന്നാമത് ചലച്ചിത്രോത്സവത്തില്‍ ജയരാജ് സംവിധാനം ചെയ്ത ഒറ്റാല് പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചായിരുന്നു മേളയുടെ തുടക്കം. ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും.
വ്യവസ്ഥ നടപ്പാക്കാന്‍ മുന്നൊരുക്കം ആവശ്യമാണെന്നും സാങ്കേതിക തടസങ്ങളുണ്ടെന്നുമാണ് പരീക്ഷാ കമീഷണറേറ്റിന്റെ നിലപാട്. അപേക്ഷ സമര്‍പ്പണം തുടങ്ങിക്കഴിഞ്ഞ സാഹചര്യത്തില്‍ ഈ വ്യവസ്ഥകള്‍ കോഴ്സുകളുടെ പ്രവേശന കാര്യത്തില്‍ അടുത്തവര്‍ഷം മുതലേ നടപ്പാക്കാനാവൂ എന്ന നിലപാടിലാണ് പ്രവേശന പരീക്ഷാ കമീഷണറേറ്റ്.
പരിശോധനകള്‍ കര്‍ശനമാക്കി. ബിഐഎസ് മുദ്ര ഇല്ലാത്ത വൈദ്യുതി ഉപകരണങ്ങളുടെ ഉല്പാദനം, സംഭരണം, വിതരണം എന്നിവ ഗുണനിലവാര ഉത്തരവു പ്രകാരം നിയമവിരുദ്ധമാണ്.
2015ല്‍ 1.34 കോടി വിനോദസഞ്ചാരികള്‍ കേരളത്തിലെത്തിയപ്പോള്‍ കഴിഞ്ഞ വര്‍ഷം 1.42 കോടി വിനോദസഞ്ചാരികള്‍ എത്തിയതായാണു ടൂറിസം വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. വിദേശസഞ്ചാരികളുടെ എണ്ണം 6.23%, ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 5.67% വീതവുമാണു വര്‍ധിച്ചത്.
ജൂണ്‍ ആറിനാണ് പരീക്ഷ തുടങ്ങുന്നത്. ഓഗസ്ത് 19 ന് അവസാനിക്കും. തസ്തികമാറ്റം വഴിയുള്ള നിയമനം ഉള്‍പ്പെടെ ആറ് ഘട്ടങ്ങളിലായാണ് പരീക്ഷ നടക്കുന്നത്.
എന്‍ട്രന്‍സ് പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോള്‍ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ ഇനി മുതല്‍ അപ്ലോഡ് ചെയ്യേണ്ടതില്ല. പകരം വിദ്യാര്‍ഥികള്‍ സ്വയം തയാറാക്കിയ സാക്ഷ്യപത്രം അപ്ലോഡ് ചെയ്താല്‍ മതി. പരീക്ഷയ്ക്ക് ശേഷം പ്രവേശനം ലഭിക്കുന്നവര്‍ കൗണ്‍സിലിങ്ങിന് എത്തുമ്പോള്‍ മാത്രം ശരിയായ രേഖകള്‍ ഹാജരാക്കിയാല്‍ മതി.
നോര്‍ക്ക ഡയറക്ടര്‍ ബോര്‍ഡ് പുന:സംഘടിപ്പിച്ചു
ചില സാങ്കേതിക കാരണങ്ങളാല്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ നോര്‍ക്കയുടെ തിരുവനന്തപുരത്തുള്ള സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന് സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന് ഉണ്ടാവില്ലെന്ന് നോര്‍ക്ക അറിയിച്ചു.
ശമ്പളവും പെന്‍ഷനും മുടങ്ങിയതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. കോണ്‍ഗ്രസ് അനുകൂല ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്, ബിഎംഎസിന്റെ ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് സംഘ്, എംപ്ലോയീസ് യൂണിയന് എന്നീ സംഘടനകളാണ് പണിമുടക്കുന്നത്.