ഒരു വര്‍ഷത്തിനിടെ പ്രതിദിന വരുമാനത്തില്‍ 6355275 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. 2016 ജനുവരിയുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ മാറ്റം. കോഴിക്കോട് മേഖലയിലാണ് വരുമാനത്തില്‍ ഏറ്റവും വര്‍ധന ഉണ്ടായത്. 2669620 രൂപയുടെ വര്‍ധന. ഏറ്റവും കുറവ് കൊല്ലത്താണ്.
സ്ഥിരം യാത്രക്കാരെ ലക്ഷ്യം വെച്ചാണ് യാത്രാ കാര്‍ഡുകള്‍ ഇറക്കിയിരിക്കുന്നത്. നോട്ട്ക്ഷാമം മറികടന്നു കൂടുതല്‍ യാത്രക്കാരെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണു വിവിധ തുകയ്ക്കുള്ള നാലു തരം കാര്‍ഡുകള്‍ നല്‍കുന്നത്.
അറ്റകുറ്റപ്പണിയുടെ പേരില്‍ 2015 മേയ് ഒന്നിന് ആറു മാസം നിര്‍ത്തിവെച്ച ബോയിങ് 747, 777, 330 വിമാനങ്ങള്‍ പുനരാരംഭിക്കില്ലെന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്. കോഴിക്കോട്ടുനിന്ന് ഹജ്ജ് വിമാന സര്‍വിസ് പുനരാരംഭിക്കണമെന്ന ആവശ്യമുന്നയിച്ച മന്ത്രി കെ.ടി. ജലീലിനോടാണ് കേന്ദ്രമന്ത്രി നിലപാട് അറിയിച്ചത്.
ധനകാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സാമൂഹിക ക്ഷേമ പെന്‍ഷനുകള്‍ അനര്‍ഹര്‍ക്ക് ലഭിക്കുന്നുന്നത് തടയാനാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. ഇതോടെ ഇ.പി.എഫ്. പെന്ഷന് വാങ്ങുന്ന തൊഴിലാളികള്‍ക്ക് ക്ഷേമ പെന്‍ഷനുകള്‍ ലഭിക്കാതെയായി.
മലയോരമേഖലകളില്‍ മിക്കയിടത്തും കുടിവെള്ളക്ഷാമം നേരിട്ടുതുടങ്ങി. കിണറുകളും ജലാശയങ്ങളും ഇപ്പോള്‍ത്തന്നെ വറ്റിക്കഴിഞ്ഞു. ഇക്കൊല്ലം കുടിവെള്ളക്ഷാമം രൂക്ഷമാകുമെന്ന് റവന്യൂ വകുപ്പും മുന്നറിയിപ്പ് നല്കി. ജനുവരി ഒന്ന് മുതല്‍ 11 വരെ 99 ശതമാനമാണ് സംസ്ഥാനത്തെ മഴക്കുറവ്.
കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന് കീഴ്ക്കോടതികളില്‍ കേസിന്റെ ഭാഗമായി കസ്റ്റഡിയിലുള്ള 500, 1000 രൂപ നോട്ടുകള്‍ എന്തു ചെയ്യണമെന്നതു സംബന്ധിച്ചു ഹൈക്കോടതി സ്വമേധയാ കേസെടുത്തു.
താത്പര്യമുള്ളവര്‍ ജനുവരി 30ന് മുമ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, നോര്‍ക്ക, സെക്രട്ടേറിയറ്റ്,/ജനറല്‍ മാനേജര്‍, നോര്‍ക്ക റൂട്ട്സ്, തൈക്കാട് എന്ന വിലാസത്തില്‍ വിശദമായ ബയോഡേറ്റ സഹിതം അപേക്ഷിക്കണം.
സംസ്ഥാനത്തെ സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ പക്രിയ പൂര്‍ത്തിയായി. 12224743 പുരുഷന്മാരും 13087198 സ്ത്രീകളും ആറ് ഭിന്നലിംഗക്കാരുമാണ് വോട്ടര്‍ പട്ടികയില്‍ ഉള്ളത്.
സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ ഈ മാസം 19 ന് നടത്താനിരുന്ന സമരം 24ലേക്ക് മാറ്റി. ബസ്സുടമകള്‍ വ്യാഴാഴ്ച നടത്തുന്ന സമരത്തില്‍ നിന്ന് പിന്മാറണമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന് ആവശ്യപ്പെട്ടിരുന്നു.
ജില്ലയില്‍ നാളെ ഹര്‍ത്താല്‍ ആചരിക്കും. ദലിത് വിദ്യാര്‍ത്ഥികള്‍ക്കു നേരെ ആക്രമണം നടത്തുന്നുവെന്ന് ആരോപിച്ച് സി.എസ്.ഡി.എസ് ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.