സ്റ്റേഷന് മാസ്റ്റര്‍മാരുടെ മേല്‍നോട്ടത്തിലാണ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. 1000, 1500, 3000, 5000 എന്നിങ്ങനെ തുക ഈടാക്കി നാലു തരം കാര്‍ഡുകളാണ് വിതരണം ചെയ്യുക.
ആദ്യ ഘട്ടത്തില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെ മാത്രമാകും സര്‍വീസ്. മെട്രോയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം ഡോ. ഇ. ശ്രീധരനാണ് ഇക്കാര്യം അറിയിച്ചത്.
ജനുവരി 27ന് നോര്‍ക്കയുടെ തിരുവനന്തപുരത്തുള്ള സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന് സെന്ററില്‍ ഓതന്റിക്കേഷന് ഉണ്ടായിരിക്കില്ല.
സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികളുടെ വിവരങ്ങളും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുഖേന എല്ലാ വീടുകളിലെയും ആളുകളുടെ വിവരങ്ങളും ശേഖരിക്കുകയാണ് പദ്ധതി വഴി ലക്ഷ്യം വെയ്ക്കുന്നത്.
ബസ് ചാര്‍ജ് വര്‍ദ്ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷനാണ് സമരം പ്രഖ്യാപിച്ചത്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ജനുവരി രണ്ടിന് ആരംഭിച്ച അപേക്ഷ സ്വീകരിക്കലിനുള്ള സമയപരിധിയാണ് അവസാനിക്കുന്നത്. കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നേരിട്ടും തപാല്‍ വഴിയും ഓണ്‍ലൈന്‍ മുഖേനയുമാണ് അപേക്ഷ സ്വീകരിക്കുന്നത്.
പൊതുസേവനം അഴിമതിമുക്തമാക്കുന്നതിന്റെ ഭാഗമായി വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തിലാണ് പരിശീലനം. ആറുദിവസമായിരിക്കും പരിശീലനം. ഇതിനായി 94 റിസോഴ്സ് പേഴ്സണ്‍സിനെയും വിജിലന്‍സ് കണ്ടത്തെിയിട്ടുണ്ട്.
പുതിയ പമ്പുകള്‍ക്ക് അനുമതിക്കു മാനദണ്ഡം ഉള്‍പ്പെടുത്തി ഏകജാലക സംവിധാനം സൃഷ്ടിക്കുക, കേന്ദ്ര ഉത്തരവു വന്ന ശേഷം കേരളത്തില്‍ നല്കിയ അനുമതികള്‍ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം പ്രഖ്യാപിച്ചിരുന്നത്.
30 വരെ സന്ദര്‍ശകര്‍ക്കു പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തി. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി എന്നീ ഏജന്‍സികളാണു ജാഗ്രതാ നിര്‍ദേശം നല്‍കിയത്.
പുതിയ പമ്പുകള്‍ നല്കുന്നതില് മാനദണ്ഡം പാലിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ജനുവരി 23ന് സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടാന്‍ ആള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സ് തീരുമാനം.