യുക്രൈനില്‍ നിന്നും കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും കേരളത്തില്‍ എത്തിക്കുന്നതിനുമായി ടൂറിസം വകുപ്പ് പുതിയ പദ്ധതി ആവിഷ്കരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
പ്രതിമാസം അഞ്ച് എടിഎം ഇടപാടുകള്‍ കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 23 രൂപയാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുക. എടിഎമ്മുകളില്‍ നിന്നും പണം ലഭിച്ചില്ലെങ്കിലും ഇടപാടായി തന്നെ രേഖപ്പെടുത്തി അക്കൗണ്ടില്‍ നിന്നും സര്‍വീസ് ചാര്‍ജ് ഈടാക്കുകയും ചെയ്യും.
വലിയ വിമാനങ്ങള്‍ ഇറക്കാന്‍ റണ്‍വേ പ്രാപ്തമാണോ എന്നാണ് സംഘം പരിശോധിക്കുന്നത്. ഡിജിസിഎ ഏവിയേഷന്‍ ഓപ്പറേഷന് മേധാവിയുടെ നേതൃത്വത്തിലുളള 9 അംഗ സംഘമാണ് പരിശോധന നടത്തുന്നത്. ഡിജിസിഎ റിപ്പോര്‍ട്ട് അനുകൂലമായാല്‍ മാത്രമെ വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ ഇറക്കാന്‍ അനുമതി ലഭിക്കൂ.
റെയില്‍വേയില്‍ ഏകീകൃത നിരക്ക് സംവിധാനം മാറ്റി ഒരേ ക്ലാസില്‍ തന്നെ ട്രെയിന്‍ സര്‍വിസ്, സ്റ്റോപ്പുകളുടെ എണ്ണം, വേഗം, സഞ്ചരിക്കുന്ന പ്രദേശം, ഗ്രാമനഗരങ്ങള്‍, മെട്രോസിറ്റികള്‍ എന്നിവ അടിസ്ഥാനപ്പെടുത്തി വ്യത്യസ്ത നിരക്കുകള്‍ നിശ്ചയിക്കാന്‍ നീക്കം.
പ്രവാസി മലയാളികളുടെ സാഹിത്യ കൂട്ടായ്മയായ അക്ഷരമുദ്ര, സാഹിത്യപുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. കഥ, കവിത എന്നിവയിലാണ് സൃഷ്ടികള്‍ ക്ഷണിച്ചത്. 25 നും 40നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് സൃഷ്ടികള്‍ അയയ്ക്കാം
അടിസ്ഥാന വേതനത്തിനൊപ്പം ഉപഭോക്തൃ വില സൂചികയുടെ കണക്കിലെടുത്ത് ക്ഷാമബത്തയും മാസശമ്പളത്തില്‍ നഗരങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് 200 രൂപ പ്രത്യേക വേതനവും നല്‍കണമെന്ന് തൊഴില്‍ വകുപ്പിന്റെ വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഇന്ന് മുതല്‍ പെട്രോള്‍ പമ്പുകളില്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന ഒരു വിഭാഗം പെട്രോള്‍ പമ്പുടമകളുടെ തീരുമാനം തല്‍ക്കാലത്തേക്ക് പിന്‍വലിച്ചു.
സോളാര്‍ പവര്‍ ഉപയോഗിച്ചുള്ള ബോട്ട് സവാരി ഒരുങ്ങുന്നു. വൈക്കം തവണക്കടവ് റൂട്ടിലാണ് സോളാര്‍ ബോട്ട് യാത്രക്കാര്‍ക്കായി ഒരുങ്ങുന്നത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ സോളാര്‍ ബോട്ട് സര്‍വ്വീസ് ആയിരിക്കും ഇത്.
പിങ്ക് നിറത്തില്‍ സ്ത്രീകള്‍ക്ക് വേണ്ടി മാത്രമോടുന്നതാണ് കെഎസ്ആര്‍ടിസിയുടെ പുതിയ ബസ്. ആദ്യഘട്ടത്തില്‍ തലസ്ഥാനത്താണ് ബസിറക്കുക. ഡ്രൈവറും കണ്ടക്ടറും സ്ത്രീകളെയാക്കാനാണ് ആലോചന. തുടക്കത്തില്‍ കണ്ടക്ടര്‍ മാത്രമായിരിക്കും വനിതയാവുക.
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ധനശേഖരണത്തിന്റെ ഭാഗമായി 1500 കോടി രൂപ കടപ്പത്രം വഴി സമാഹരിക്കുന്നു. ഇതിനായുളള ലേലം ജനുവരി 10ന് മുംബൈ ഫോര്‍ട്ടിലുളള റിസര്‍വ് ബാങ്കില്‍ നടക്കും. ഇ-കുബേര്‍ സിസ്റ്റത്തിലൂടെയാണ് ഇടപാടുകള്‍. ലേലം സംബന്ധിച്ച വിശദാംശം സംസ്ഥാന ധനവകുപ്പിന്റെ വെബ്സൈറ്റായ www.finance.kerala.gov.in ല്‍ ലഭിക്കും. (വിജ്ഞാപന നമ്പര്‍ എസ്.എസ്.1/5/2017-ധനവകുപ്പ് തീയതി 2017 ജനുവരി 6)