മുഖ്യമന്ത്രിക്കയച്ച കത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ നിലപാടറിയിച്ചത്. സ്ഥലം കണ്ടെത്താന്‍ കേരളം താമസിച്ചെന്നാണ് കേന്ദ്രവിശദീകരണം. സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് എയിംസ് അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്നും കത്തില്‍ പറയുന്നു.
നബാര്‍ഡിന്റെ കേന്ദ്ര ഓഫീസിന്റെ നിര്‍ദേശ പ്രകാരമാണ് കേരളത്തിലെ പരിശോധന. നോട്ട് പിന്‍വലിച്ച ശേഷം കളളപ്പണം എത്തിയോ എന്ന് പരിശോധിക്കും. കൂടാതെ നിക്ഷേപങ്ങള്‍ ഏതുതരത്തിലുളളതാണെന്നും അന്വേഷിക്കും.
2000 രൂപയുടെ ഇന്ധനത്തിന് 15 രൂപയാണ് വിലക്കുറവ് ലഭിക്കേണ്ടിയിരുന്നത്. ഇതുസംബന്ധിച്ച് ഒരറിയിപ്പും കിട്ടിയിട്ടില്ലെന്നായിരുന്നു പെട്രോള്‍ പമ്പ് ഉടമകളുടെ മറുപടി.
ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്ത്തീകരിച്ചുവരുകയാണെന്നും തീരുമാനം അറിയിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നും സര്‍ക്കാര്‍ രേഖാമൂലം ആവശ്യപ്പെടുകയായിരുന്നു.
പെരിന്തല്‍മണ്ണ സ്വദേശിയായ മുനവര്‍ എന്ന ചെറുപ്പക്കാരന് വികസിപ്പിച്ചെടുത്ത ടോക്കണ്‍ ആപ്ലിക്കേഷനാണ് ബാങ്ക് ആവശ്യങ്ങള്‍ക്ക് സഹായകമാകുന്നത്. ഈ ആപ്ലിക്കേഷന്‍ ഉണ്ടെങ്കില്‍ ക്യൂ നിന്ന് വിഷമിക്കേണ്ടതില്ല.
ബിവറേജസ് കോര്പ്പറേഷന് 143 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്. ഇതുമൂലം സര്‍ക്കാരിന് നികുതി വരുമാനത്തില്‍ 80 കോടി രൂപയുടെ നഷ്ടമുണ്ടായതായും മന്ത്രി കോഴിക്കോട് പറഞ്ഞു.
വിശപ്പ് താങ്ങാനാവാതെ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചശേഷം കൈയില്‍ നോട്ടില്ലാത്തതിനാല്‍ കള്ളനെപ്പോലെ ഇറങ്ങി ഓടുകയായിരുന്നു യു.എസ് പൗരന്. സഞ്ചാരികളുടെ പറുദീസയായ മൂന്നാറിലാണ് നോട്ട് പ്രതിസന്ധിയുടെ ഇരയായി വിദേശിക്ക് ദുരനുഭവം നേരിടേണ്ടിവന്നത്.
ഇരുപത്തിയൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ന് 63 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. അന്തര്‍ദേശീയ മത്സര വിഭാഗത്തില്‍ 3 സിനിമകള്‍ മാറ്റുരയ്ക്കും. മലയാള സിനിമ വിഭാഗത്തില്‍ സജി പാലമേല്‍ ശ്രീധരന്റെ ആറടിയും പ്രദര്‍ശനത്തിനെത്തും.
ജനുവരി രണ്ടു മുതല്‍ 24 വരെയാണ് അപേക്ഷകള്‍ സ്വീകരിക്കുക. തീര്‍ഥാടകരെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് മാര്‍ച്ച് ഒന്നിനും എട്ടിനും ഇടയിലായി നടക്കും. ട്രെയിനര്‍മാര്‍ക്കുള്ള പരിശീലനം മാര്‍ച്ച് 21 മുതല്‍ 23 വരെ കേന്ദ്ര ഹജ്ജ് കമ്മിറ്റിയില്‍ നടക്കും.
സംസ്ഥാനത്തെ ജലവൈദ്യുതി പദ്ധതികളില്‍ ഇനി അവശേഷിക്കുന്നത് നാല്പത്തിയൊമ്പത് ശതമാനം വെള്ളം മാത്രമാണ്. ക്രിസ്മസ് പുതുവല്‍സര ആഘോഷങ്ങള്‍ക്കും തുടക്കമാകുന്നതോടെ വൈദ്യുതി ഉപഭോഗത്തിലും വന്‍വര്‍ധനയുണ്ടാകും.